SWISS-TOWER 24/07/2023

Arrested | ഉത്തമപാളയത്ത് എൻ ഐ എ റെയ്ഡ്; ഒരാൾ അറസ്റ്റിൽ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഉത്തമപാളയം: (KVARTHA) ശ്രീലങ്കൻ പൗരന്മാരെ ദാഇശിലേക്ക് റിക്രൂട് ചെയ്യാൻ ശ്രമിച്ചെന്ന കേസിൽ ഒരാളെ എൻഐഎ അറസ്റ്റ് ചെയ്തു. രാമനാഥപുരം ജില്ലയിലെ മുഹമ്മദ് ഇംറാൻ ഖാനാണ് പുലർചയോടെ പിടിയിലായത്. ഇയാൾക്ക് തമിഴ് പുലികളുമായും ബന്ധമുണ്ടെന്ന് അധികൃതർ പറഞ്ഞു.

എൻ ഐ എ ഉദ്യോഗസ്ഥർ പറയുന്നത് ഇങ്ങനെ:

'2021ലാണ് കേസിന് ആസ്പദമായ സംഭവം. ശ്രീലങ്കയിൽ നിന്നും മതിയായ രേഖകളില്ലാതെ ചിലർ മംഗ്ളൂറിൽ താമസിച്ചു വരുന്നതായി മംഗ്ളുറു സൗത് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 38 പേർ പിടിയിലായി. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് തങ്ങളെ എത്തിച്ചത് മുഹമ്മദ് ഇംറാൻ ഖാനാണെന്ന് മൊഴി നൽകി.

Arrested | ഉത്തമപാളയത്ത് എൻ ഐ എ റെയ്ഡ്; ഒരാൾ അറസ്റ്റിൽ

ശ്രീലങ്കയിൽ നിന്ന് കടത്ത് ബോടിലൂടെയാണ് ഇവർ മംഗ്ളൂറിൽ എത്തിയത്. ബെംഗ്ലൂരിൽ നിന്ന് കാനഡ ഉൾപെടെയുള്ള വിദേശരാജ്യങ്ങളിലേക്ക് കടക്കുകയായിരുന്നു ലക്ഷ്യം. പൊലീസ് വിശദമായി നടത്തിയ അന്വേഷണത്തിൽ ഇവരെ എത്തിച്ചത് മുഹമ്മദ് ഇംറാൻ ഖാനാണെന്നും എൽടിടിഇയുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയതോടെ കേസ് എൻ.ഐ.എയ്ക്ക് കൈമാറുകയായിരുന്നു.

എൻഐഎ തന്നെ തിരയുന്നുണ്ടെന്ന് അറിഞ്ഞ ഇയാൾ ഒളിവിൽ പോയി. തുടർന്ന് വ്യാപകമായി തിരമ്പിൽ നടത്തി വരുന്നതിനിടയിലാണ് തേനി ജില്ലയിലെ ഉത്തമപാളയത്ത് ബന്ധുവീട്ടിൽ താമസിക്കുന്നതായി വിവരം ലഭിച്ചത്. ഉത്തമപാളയത്ത് നടത്തിയ അന്വേഷണത്തിൽ ബസ് സ്റ്റാൻഡിലെ ഒരു ഹോടെലിൽ ജോലി ചെയ്തുവരുന്നതായി കണ്ടെത്തി.

രണ്ട് ദിവസത്തോളം ഇയാളെ നിരീക്ഷിച്ച സംഘം തങ്ങൾ അന്വേഷിക്കുന്ന മുഹമ്മദ് ഇമ്രാൻ ഖാൻ തന്നെയാണ് ഹോടെൽ ജോലിക്കാരനായി കഴിയുന്നതെന്ന് സ്ഥിരീകരിച്ചു. തുടർന്ന് ഹോടെലിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയ ഇയാളെ വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. അറസ്റ്റിലായ ഇമ്രാൻഖാനെ ബെംഗ്ലൂരിലേക്ക് കൊണ്ടുപോയി. വ്യാജ പാസ്‌പോർട് നിർമാണം, നക്ഷത്ര ആമക്കടത്ത് തുടങ്ങി നിരവധി കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്'.

Keywords: News, National, Uthamapalayam, NIA, Crime,   NIA raid at Uthamapalayam; One arrested.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia