ഒക്ടോബര്‍ 18 നായിരുന്നു ഇരുവരുടെയും വിവാഹം. തൃശൂര്‍ കേച്ചേരിയിലുള്ള ശ്രീഷ്മയുടെ വീട്ടില്‍നിന്നും ബൈകില്‍ കരുമാനാം കുറുശ്ശിയിലേക്ക് വരികയായിരുന്നു. മോളൂര്‍ തവളപ്പടിയിലെ ഇറക്കത്തില്‍ വച്ച് ബൈക് നിയന്ത്രണം വിട്ട് സമീപത്തെ വീടിന്റെ മതിലില്‍ ഇടിച്ചാണ് അപകടം.
ഇരുവരും ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും ഗുരുതരമായി പരുക്കേറ്റു. ഉടന്‍ തന്നെ പ്രദേശവാസികള്‍ ഓടിയെത്തി ദമ്പതചികളെ വാണിയംകുളത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജിബിനെ രക്ഷിക്കാനായില്ല. ശ്രീഷ്മ ചികിത്സയില്‍ തുടരുകയാണ്.
Keywords: Newly Wed groom Died in Road Accident, Palakkad, News, Accidental Death, Hospital, Bike Accident, Injury, Jibin, Sreeshma, Helmet, Kerala News.