കർഷകർക്ക് വിളവെടുത്ത തക്കാളിയുടെ പകുതിയിലധികവും നഷ്ടപ്പെടുന്നു, ഇത് അവരുടെ ഉപജീവനത്തെയും ആഗോള ഭക്ഷ്യ വിതരണ ശൃംഖലയെയും ബാധിക്കുന്നു. ഈ പ്രശ്നത്തിനുള്ള നൂതനമായ ഒരു പരിഹാരമാണ് മിച്ചമുള്ള തക്കാളിയെ പൊടിയാക്കി മാറ്റുക എന്നത്. വിളവെടുപ്പിനു ശേഷമുള്ള നഷ്ടം കുറയ്ക്കാനും ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കാനും വർഷം മുഴുവനും തക്കാളിയുടെ രുചി ആസ്വദിക്കാനും ഏവർക്കും തക്കാളി പൊടിയാക്കി ഉപയോഗിക്കാം..
തക്കാളി പൊടി ഉണ്ടാക്കുന്ന വിധം ഇതാ:
* മികച്ച തക്കാളി തിരഞ്ഞെടുക്കുക
പഴുത്തതും ഉയർന്ന നിലവാരമുള്ളതുമായ തക്കാളി തിരഞ്ഞെടുക്കുക. നിങ്ങൾക്ക് ഏത് ഇനവും ഉപയോഗിക്കാമെങ്കിലും, ജലാംശം കുറഞ്ഞയിനത്തില്‍പ്പെട്ട റോമാ തക്കാളി മികച്ചതാണ്.
* തക്കാളി കഴുകി മുറിക്കുക
തക്കാളി നന്നായി കഴുകുക, തണ്ടുകൾ നീക്കം ചെയ്യുക, നേർത്ത കഷണങ്ങളായി മുറിക്കുക. വേഗത്തിൽ ഉണങ്ങുന്നതിന് ഇത് സഹായിക്കും.
* കഷ്ണങ്ങൾ ഉണക്കുക
തക്കാളി കഷണങ്ങൾ ഉണക്കാൻ ഫുഡ് ഡീഹൈഡ്രേറ്റർ, ഓവൻ അല്ലെങ്കിൽ സൂര്യപ്രകാശം പോലും ഉപയോഗിക്കാം. കഴിയുന്നത്ര ഈർപ്പം നീക്കം ചെയ്യുക എന്നതാണ് പ്രധാന കാര്യം. ഈർപ്പം കുറവാണെങ്കിൽ, പൊടി കൂടുതൽ കാലം ശേഖരിച്ച് വെക്കാം.
* പൊടിക്കുക
തക്കാളി കഷ്ണങ്ങളിലെ ജലാംശം പൂർണമായും നീക്കം ചെയ്തുകഴിഞ്ഞാൽ, ഗ്രൈൻഡറോ ബ്ലെൻഡറോ ഉപയോഗിച്ച് പൊടിച്ചെടുക്കുക. ഇത് പാത്രത്തിൽ ശേഖരിച്ച് വെക്കാം.
* തക്കാളി പൊടി എങ്ങനെ ഉപയോഗിക്കാം
* വേഗത്തിൽ തക്കാളി സോസ് അല്ലെങ്കിൽ സൂപ്പ് ഉണ്ടാക്കാൻ, തക്കാളി പൊടി ചൂടുവെള്ളത്തിൽ കലർത്തുക.
* മാംസം, പച്ചക്കറികൾ എന്നിവ പാചകം ചെയ്യാം
* ബ്രെഡ്, റോളുകൾ എന്നിവയുടെ രുചി വർധിപ്പിക്കാൻ ചേർക്കാം
* പോപ്‌കോൺ, ചിപ്‌സ് തുടങ്ങിയവയിൽ തക്കാളി പൊടി വിതറി രുചികരമായ സ്നാക്ക്‌സ് ഉണ്ടാക്കാം
Credit - Owlmighty
Keywords: News, National, New Delhi, Lifestyle, Agriculture, Tomato Powder, Never Waste Tomatoes Again! Transform Them into Tomato Powder.
< !- START disable copy paste -->
Keywords: News, National, New Delhi, Lifestyle, Agriculture, Tomato Powder, Never Waste Tomatoes Again! Transform Them into Tomato Powder.
< !- START disable copy paste -->