Follow KVARTHA on Google news Follow Us!
ad

New Viruses | അപകടകാരികളായ 8 പുതിയ വൈറസുകളെ കണ്ടെത്തിയതായി ഗവേഷകര്‍; മനുഷ്യരിലേക്ക് വ്യാപിക്കാന്‍ ശേഷി നേടിയാല്‍ ശക്തമായ മഹാമാരികള്‍ക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ്

ലഭിച്ചത് ഗുഹ്യരോഗങ്ങള്‍ വരുത്തുന്ന പാപ്പിലോമ അടക്കം നിരവധി വിഭാഗങ്ങളില്‍പെടുന്നവ Viruses, China, Beijing News, Scientists, Infecting Humans, Species,
ബെയ്ജിങ്: (KVARTHA) ചൈനയുടെ തെക്കന്‍ തീരത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഉഷ്ണമേഖലാ ദ്വീപായ ഹെയ്‌നാനില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത അപകടകാരികളായ എട്ട് പുതിയ വൈറസുകളെ കണ്ടെത്തിയതായി ചൈനീസ് ശാസ്ത്രജ്ഞര്‍. ഇതിലൊരെണ്ണം കോവിഡിന് കാരണമായ കൊറോണവൈറസ് കുടുംബത്തിലേതാണ്. കോവ്എച്എംയു1 എന്നാണ് ഇതിന്റെ പേര്.

2017-2021 കാലയളവില്‍ ഹെയ്‌നാന്‍ ദ്വീപിലെ മൂഷികവര്‍ഗത്തില്‍ നിന്നെടുത്ത 682 സാംപിളുകളില്‍ നിന്നാണ് വൈറസുകളെ കണ്ടെത്തിയത്. എലികളില്‍ വൈറസുകള്‍ കണ്ടെത്തിയെന്നും, അവ എപ്പോഴെങ്കിലും മനുഷ്യരിലേക്ക് വ്യാപിക്കാന്‍ ശേഷി നേടിയാല്‍ ശക്തമായ മഹാമാരികള്‍ക്ക് കാരണമാകുന്നവയാണെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി.

ചൈനീസ് ജേണലായ 'വൈറോളജിക സിനിക'യിലാണ് ഗവേഷണം പ്രസിദ്ധീകരിച്ചത്. കോവിഡിന്റെ ഉദ്ഭവവുമായി ബന്ധപ്പെട്ട് വിവാദത്തിലായ വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂടിലെ ഗവേഷണ കേന്ദ്ര ഡയറക്ടറായ ഡോ. ഷി ഴെങ്‌ലിയാണ് ജേണലിന്റെ എഡിറ്റര്‍.

മഞ്ഞപ്പനി, ഡെങ്കി എന്നിവയ്ക്ക് കാരണമാകുന്ന ഫ്‌ലാവി വൈറസുകളുടെ കുടുംബത്തില്‍ പെടുന്ന പെസ്റ്റി, കടുത്ത പനിക്ക് കാരണമാകുന്ന ആസ്‌ട്രോ, പാര്‍വോ, ഗുഹ്യരോഗങ്ങള്‍ വരുത്തുന്ന പാപ്പിലോമ എന്നീ വിഭാഗങ്ങളില്‍പെടുന്നവയാണ് വൈറസുകളെന്ന് വിദഗ്ധര്‍ വ്യക്തമാക്കി.




Keywords: News, World, World-News, Health, Health-News, Viruses, China, Beijing News, Scientists, Infecting Humans, Species, Barrier, Pandemics, Never-Before-Seen Viruses In China Raise Concerns For Future Pandemics.

Post a Comment