Follow KVARTHA on Google news Follow Us!
ad

Nawaz Sharif | 3 തവണ പാകിസ്താന്റെ പ്രധാനമന്ത്രിയായിരുന്ന നവാസ് ശരീഫ് 4 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം ജന്മനാട്ടില്‍ തിരിച്ചെത്തി

വിമാനം ഇറങ്ങുന്നതിന്റെ ചിത്രങ്ങള്‍ ഒപ്പിയെടുത്ത് പാക് ടെലിവിഷന്‍ ചാനലുകള്‍ Nawaz Sharif, Flight, Media, Islamabad Airport, World News
ഇസ്ലാമാബാദ്: (KVARTHA) മൂന്നുതവണ പാകിസ്താന്റെ പ്രധാനമന്ത്രിയായിരുന്ന നവാസ് ശരീഫ് നാലുവര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം ജന്മനാട്ടില്‍ തിരിച്ചെത്തി. ലന്‍ഡനില്‍ നിന്നുള്ള വിമാനം ഇസ്ലാമാബാദ് വിമാനത്താവളത്തിലാണ് ഇറങ്ങിയത്. പാകിസ്താന്‍ ടെലിവിഷന്‍ ചാനലുകള്‍ ശരീഫിന്റെ വിമാനം ഇസ്ലാമാബാദ് വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന്റെ തത്സമയ ചിത്രങ്ങള്‍ സംപ്രേഷണം ചെയ്തു.

പാര്‍ടിയില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നുമായി 194 പേരും ശരീഫിനെ വിമാനത്തില്‍ അനുഗമിച്ചിരുന്നു. പാകിസ്താനിലെത്തിയ ഉടന്‍ അദ്ദേഹം രാഷ്ട്രീയ പ്രചാരണത്തിന് തുടക്കം കുറിക്കുമെന്ന് റിപോര്‍ടുകളുണ്ടായിരുന്നു. ജന്മനാടായ ലാഹോറില്‍ നിന്ന് 73കാരനായ ശരീഫ് രാഷ്ട്രീയറാലിക്ക് നേതൃത്വം നല്‍കും. 

Nawaz Sharif returns to Pakistan from self-exile after securing 'blessings' of military establishment: Experts, Islamabad, News, Nawaz Sharif, Flight, Media, Islamabad Airport, Appeal, Election, World News

ചികിത്സയുടെ പേരില്‍ 2019ല്‍ ആണ് നവാസ് ശരീഫ് ലന്‍ഡനിലേക്ക് പോയത്. ഇതിനിടെ ഒരിക്കല്‍ പോലും രാജ്യത്തേക്ക് മടങ്ങിയെത്തിയില്ല. അഴിമതിക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കവെയാണ് അദ്ദേഹം ചികിത്സാവശ്യാര്‍ഥം ലന്‍ഡനിലേക്ക് പറന്നത്. മടങ്ങിവന്നാല്‍ ജയിലിലേക്ക് തന്നെ മടങ്ങേണ്ടിവരും.

എന്നാല്‍ സഹോദരന്‍ ശഹ്ബാസ് ശരീഫ് പാകിസ്താന്‍ പ്രധാനമന്ത്രിയായതോടെ സാഹചര്യങ്ങള്‍ അനുകൂലമായി വന്നു. കേസ് വ്യവഹാരങ്ങള്‍ പിന്തുടരുന്നതിനാല്‍ നിലവില്‍ നവാസ് ശരീഫിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ പൊതുനേതൃത്വം ഏറ്റെടുക്കാനോ കഴിയില്ല. എന്നാല്‍ ജയിലിലായിട്ടും ഇമ്രാന്‍ ഖാന്റെ ജനപ്രീതി തുടരുന്ന സാഹചര്യത്തില്‍ വീണ്ടും തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങാനാണ് ശരീഫിന്റെ തീരുമാനം. അതിനായി വിലക്കിനെതിരെ അപീല്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ടെന്നുള്ള റിപോര്‍ടുകളും പുറത്തുവരുന്നുണ്ട്.

ശിക്ഷിക്കപ്പെട്ടതിനാല്‍ ഇമ്രാന്‍ ഖാനും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കുണ്ട്. അതിനെതിരെ ഇമ്രാനും അപീല്‍ നല്‍കിയിരുന്നു. രാജ്യത്തെ സ്ഥിതിഗതികള്‍ വളരെയധികം മോശമായതില്‍ സങ്കടമുണ്ടെന്നായിരുന്നു ശരീഫ് മാധ്യമങ്ങളോട് പ്രതികരിച്ചത്. 

ഉന്നത ജെനറല്‍മാരുമായി തെറ്റിപ്പിരിഞ്ഞതിനെ തുടര്‍ന്ന് പാക് സൈന്യത്തിന്റെ നിര്‍ദേശപ്രകാരം തന്നെ സര്‍കാരില്‍ നിന്ന് പുറത്താക്കുകയായിരുന്നുവെന്ന് നേരത്തേ നവാസ് ശരീഫ് അവകാശപ്പെട്ടിരുന്നു. 2018ലെ പൊതുതിരഞ്ഞെടുപ്പില്‍ സൈന്യം ഇമ്രാന്‍ ഖാനെ പിന്തുണച്ചിരുന്നതായും ശരീഫ് വാദിച്ചു.

Keywords: Nawaz Sharif returns to Pakistan from self-exile after securing 'blessings' of military establishment: Experts, Islamabad, News, Nawaz Sharif, Flight, Media, Islamabad Airport, Appeal, Election, World News.

Post a Comment