ഖേദ ജില്ലയിലെ കപദ്വഞ്ച് പട്ടണത്തിലാണ് ഇത്തരമൊരു ഹൃദയഭേദകമായ സംഭവം നടന്നത്. നൃത്ത പരിപാടിയില്‍ ഗര്‍ബ കളിക്കുന്നതിനിടെ 17 കാരനായ വീര്‍ ശായ്ക്ക് പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെടുകയും മൂക്കില്‍ നിന്ന് രക്തം വരികയും ചെയ്തു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍, മറ്റൊരു പരിപാടിയില്‍ നവരാത്രി ആഘോഷിക്കുകയായിരുന്ന മാതാപിതാക്കള്‍ ആശുപത്രിയിലെത്തുമ്പോഴേക്കും മകന്റെ മരണം സ്ഥിരീകരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
നവരാത്രി ആഘോഷങ്ങളുടെ ആദ്യ ആറ് ദിവസങ്ങളില്‍ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് 108 എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസിലേക്ക് 521 കോളുകളാണ് എത്തിയത്. ശ്വസം കിട്ടുന്നില്ലെന്ന് പറഞ്ഞ് എത്തിയത് 609 കോളുകളും. വൈകുന്നേരം ആറ് മണിക്കും പുലര്‍ചെ രണ്ട് മണിക്കും ഇടയിലാണ് ഈ കോളുകള്‍ എത്തിയത്.
ഇതോടെ, ഗര്‍ബ ആഘോഷങ്ങള്‍ക്ക് വേദിയാവുന്നതിന് അടുത്തുള്ള സര്‍കാര്‍ ആശുപത്രികളോട് അടിയന്തര സാഹചര്യം നേരിടാനായി തയ്യാറായിരിക്കാന്‍ സര്‍കാര്‍ നിര്‍ദേശം നല്‍കി. ഗര്‍ബ ആഘോഷങ്ങള്‍ നടക്കുന്ന ഇടങ്ങളില്‍ ഡോക്ടര്‍മാരുടേയും ആംബുലന്‍സിന്റേയും സേവനം ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചു.
Keywords: News, National, National-News, Religion-News, Navratri 2023, 10 People, 13-Year-Old, Died, Heart Attack, Play, Garba in Gujarat News, Gandhinagar News, Report, Youngest, Victims, Government Alert, Navratri 2023: 10 people, including 13-year-old, die of heart attack while playing Garba in Gujarat: Report.