Follow KVARTHA on Google news Follow Us!
ad

Nava Kerala Sadas | നവ കേരള സദസ് ആവശ്യമോ ധൂർത്തോ? പാപ്പരായ സർകാർ കേരള ജനതയോട് മേനി പറയുമ്പോൾ

പ്രതിപക്ഷം പരിപാടി ബഹിഷ്‌കരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് Nava Kerala Sadas, LDF Govt, Pinarayi Vijayan, Ministers, CPM, കേരള വാർത്തകൾ, Poli
/ ഭാമനാവത്ത്

കണ്ണൂർ: (KVARTHA) സാമ്പത്തികമായ പാപ്പരത്വത്തിന്റെ വക്കിലെത്തി നിൽക്കുന്ന കേരളത്തിൽ 21 കോടി ചിലവഴിച്ചു സർകാർ നവംബർ ഒന്ന് മുതൽ 24 വരെ കേരളപിറവി ദിനത്തിൽ തുടങ്ങുന്ന നവകേരള സദസിനെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനമുയരുന്നു. സർകാർ ചിലവിൽ സിപിഎം നടത്തുന്ന തിരഞ്ഞെടുപ്പ് പ്രചാരണമായി വിമർശിച്ചു പ്രതിപക്ഷം പരിപാടി ബഹിഷ്‌കരിക്കുമെന്ന് മുന്നറിയിപ്പു നൽകിയിട്ടുണ്ടെങ്കിലും സർവ സന്നാഹങ്ങളുടെ തിരുവനന്തപുരം മുതൽ കാസർകോട് നിയമസഭാ മണ്ഡലങ്ങളിൽ വരെ നവകേരള സദസ് നടത്താനാണ് തീരുമാനം. മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണകക്ഷി എംഎൽഎമാരും ഉദ്യോഗസ്ഥരും പൗര പ്രമുഖരും നവകേരള സദസിൽ പങ്കെടുക്കും.

News, Kerala, Nava Kerala Sadas, LDF Govt, Pinarayi Vijayan, Ministers, CPM, Politics, Nava Kerala Sadas necessary or lavishness?

ഭാവി കേരളത്തിന്റെ ചൂണ്ടുപലകയായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസിനെ വീശേഷിപ്പിക്കുന്നത്. ജനങ്ങളുടെ ഇടയിൽ നിന്നും രണ്ടാം പിണറായി സർകാരിന്റെ രണ്ടര വർഷത്തെ ഫീഡ് ബാക് തിരിച്ചറിയാനും അവസാന ടേമിലെ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുമാണ് നവകേരള സദസ് ആസൂത്രണം ചെയ്തിരിക്കുന്നത്. കേരളത്തിന്റെ ടൂറിസം മേഖലയെ ലോകത്തിന് മുൻപിൽ ഒരു ബ്രാൻഡായി അവതരിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്.

ഉമ്മൻ ചാണ്ടി എഫക്ടോ?

ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായ വേളയിൽ നടത്തിയ ജനസമ്പർക്ക പരിപാടിയെ പല്ലും നഖവും ഉപയോഗിച്ചു എതിർത്ത പാർടിയാണ് സിപിഎം. ഒരു വിലേജ് ഓഫീസർ ചെയ്യേണ്ട കാര്യങ്ങൾ മുഖ്യമന്ത്രി ചെയ്യുന്നുവെന്നായിരുന്നു അന്നത്തെ പാർടി സംസ്ഥാന സെക്രടറിയായ പിണറായി വിജയന്റെ ആരോപണം അതേ പിണറായി മുഖ്യമന്ത്രിയായ വേളയിലാണ് ജനങ്ങളുടെ പരാതി സ്വീകരിക്കാൻ പ്രത്യേക കൗണ്ടർ കെട്ടി ഓരോ മണ്ഡലത്തിലും നവകേരള സദസെന്ന പേരിൽ ജനസമ്പർക്ക പരിപാടി പുതിയ രൂപത്തിൽ നടത്തുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്.

നവകേരള സദസിന്റെ ഏറ്റവും വലിയ അപകടം ഓരോ മണ്ഡലത്തിലും സംഘാടക സമിതി രൂപവത്ക്കരിച്ചു ഉദ്യോഗസ്ഥരെ കൊണ്ടു സ്പോൺസർമാരെ കണ്ടെത്തുന്നതാണെന്ന ആരോപണവുമുണ്ട്. പണപ്പിരിവിന് ഉദ്യോഗസ്ഥർ ഇറങ്ങുമ്പോൾ പരോക്ഷമായി കൈക്കൂലിയെന്ന രീതിയിൽ കൈക്കൂലി നൽകുന്ന സ്പോൺസർമാരും മറ്റു ചില സഹായങ്ങൾ പ്രതീക്ഷിക്കില്ലെയെന്ന ചോദ്യവും ഉയരുന്നുണ്ട്. സ്റ്റേജ്, ശബ്ദ സംവിധാനം, പന്തൽ പ്രചാരണം, ഭക്ഷണം, മന്ത്രിമാർക്കുള്ള താമസ സൗകര്യമൊക്കെ തന്നെ സംഘാടക സമിതി വഹിക്കണമെന്നാണ് പൊതുഭരണ വകുപ്പിന്റെ സർകുലറിൽ പറയുന്നത്. സർകാർ സാമ്പത്തിക ഞെരുക്കത്തിലാണെന്നും വളരെ കുറച്ച് തുക മാത്രമേ നവകേരള സദസിന് ചിലവഴിക്കാൻ കഴിയുകയുള്ളുവെന്നാണ് ഇതിന് പറയുന്ന ന്യായം.

പാപ്പരായ സർകാരും മേനി പറയലും

രണ്ടാം പിണറായി സർകാരിന്റെ ഖജനാവിൽ പൂച്ച പെറ്റു കിടക്കുകയാണെന്നാണ് വിമർശനം. ഒന്നിനും പണമില്ലാത്ത സർകാർ എവിടെ നിന്നെങ്കിലും കടമെടുക്കാനുള്ള നെട്ടോട്ടമാണ്. എന്നാൽ ചിലവ് ചുരുക്കുന്നുമില്ല. ലോടറി, മദ്യം എന്നിവയിൽ നിന്നും ലഭിക്കുന്നവരുമാനമാണ് ആകെ ആശ്രയം. ശമ്പളം, പെൻഷൻ, പൊതുഭരണം തുടങ്ങി പ്രാഥമിക കാര്യങ്ങൾ നടത്താനാവാതെ കുഴങ്ങുകയാണ് സംസ്ഥാന ധനകാര്യ വകുപ്പ്. അനിയന്ത്രിതമായി കടമെടുക്കുന്നത് കേന്ദ്ര സർകാർ തടഞ്ഞതോടെ ആ വഴിയും നിലച്ചു. നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും 1000 കോടി കടമെടുത്തതിനാൽ നിർമാണ തൊഴിലാളികൾക്ക് പെൻഷനും മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. ഗവ. കരാറുകാരുടെ ബിൽ കുടിശിക 600 കോടിക്ക് മുകളിൽ വരും. എണ്ണിയെണ്ണി പറഞ്ഞാൽ ഇല്ലാകഥകൾ മാത്രമാണ് സർകാരിന്റെ കയ്യിൽ മിച്ചമുള്ളത്.

കേന്ദ്രത്തിനെ അനുകരിക്കുന്നോ ?

കേന്ദ്ര സർകാരിന്റെ ജനക്ഷേമ നടപടികൾ ജനങ്ങളിലെത്തിക്കുന്ന നരേന്ദ്ര മോദി സർകാരിന്റെ കാംപയിൻ അതേ പടി ആവർത്തിക്കുകയാണ് പിണറായി സർകാരും. കേന്ദ്ര സർകാർ സൈനികരെപ്പോലും ഈ കാര്യത്തിൽ ഉപയോഗിക്കുന്നുണ്ടെങ്കിൽ കേരളത്തിൽ അതു പൊലീസാണെന്ന് മാത്രം. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപായി പരമാവധി ജനങ്ങളിൽ സർകാർ അനുകൂല വികാരമുണ്ടാക്കുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നിൽ. ഇതിനായി സർകാർ സംവിധാനങ്ങളെ മുഴുവൻ ദുരുപയോഗം ചെയ്യുമ്പോൾ പണക്കൊഴുപ്പിന്റെ മേള കൂടിയായി നവകേരള സദസ് മാറിയേക്കാം.

News, Kerala, Nava Kerala Sadas, LDF Govt, Pinarayi Vijayan, Ministers, CPM, Politics, Nava Kerala Sadas necessary or lavishness?

വൻകിട മുതലാളിമാർ സ്പോൺസർ ചെയ്യുന്ന ഇത്തരം മേളകൾ ജനങ്ങൾ എങ്ങനെ സ്വീകരിക്കുമെന്നതാണ് ചോദ്യം. ജനങ്ങളിൽ നിന്നും അകന്നു നിൽക്കുന്ന സർകാർ കൂടുതൽ അവകാശ വാദങ്ങളുമായി പൊയ്മുഖം അണിഞ്ഞ് എത്തുമ്പോൾ കാറ്റ് അനുകൂലമാവുമോയെന്ന ചോദ്യമാണ് രാഷ്ട്രീയ കേരളം ഉയർത്തുന്നത്. പ്രതിപക്ഷത്തെ നാൽപതിലേറെ എംഎൽഎമാർ വിട്ടു നിൽക്കുന്ന നവകേരള സദസ് ഭരണകക്ഷി എംഎൽഎ മാരുടെ മണ്ഡലങ്ങളിൽ മാത്രം എങ്ങനെ നടത്താനാവുമെന്ന രാഷ്ട്രീയ പ്രശ്നവും നിലനിൽക്കുന്നുണ്ട്.

Keywords: News, Kerala, Nava Kerala Sadas, LDF Govt, Pinarayi Vijayan, Ministers, CPM, Politics, Nava Kerala Sadas necessary or lavishness?
< !- START disable copy paste -->

Post a Comment