Follow KVARTHA on Google news Follow Us!
ad

Muslim League | ഫലസ്തീന്‍ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മുസ്ലിം ലീഗ് ഐക്യദാര്‍ഢ്യ സംഗമം നടത്തും

ഐക്യദാര്‍ഢ്യ സംഗമം മുസ്ലിം ലീഗ് ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റ്‌ അബ്ദുസമദ് സമദാനി എംപി ഉദ്ഘാടനം ചെയ്യും Muslim League, Solidarity, Palestinian People
കണ്ണൂര്‍: (KVARTHA) ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ കമിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 23ന് കണ്ണൂരില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിക്കാന്‍ മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.


Muslim League will hold a solidarity rally in support of the Palestinian people, Kannur, News, Muslim League, Solidarity, Palestinian People, Inauguration, Meeting, District Committee, Kerala

ഐക്യദാര്‍ഢ്യ സംഗമം മുസ്ലിം ലീഗ് ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റ്‌
അബ്ദുസമദ് സമദാനി എംപി ഉദ്ഘാടനം ചെയ്യും. ഭാരവാഹി യോഗത്തില്‍ പ്രസിഡന്റ് അഡ്വ അബ്ദുല്‍ കരീം ചേലേരി അധ്യക്ഷത വഹിച്ചു. ജെനറല്‍ സെക്രടറി കെടി സഹദുള്ള സ്വാഗതം പറഞ്ഞു.

ജില്ലാ ഭാരവാഹികളായ മഹമൂദ് കടവത്തൂര്‍, അഡ്വ കെഎ ലത്വീഫ്, വിപി വമ്പന്‍, അഡ്വ എസ് മുഹമ്മദ്, കെ പി ത്വാഹിര്‍, ഇബ്രാഹിം മുണ്ടേരി, കെവി മുഹമ്മദലി ഹാജി, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, ടിഎ തങ്ങള്‍, അന്‍സാരി തില്ലങ്കേരി, സികെ മുഹമ്മദ് മാസ്റ്റര്‍, അഡ്വ എംപി മുഹമ്മദലി, മഹമൂദ് അള്ളാംകുളം, ടി പി മുസ്തഫ ചെണ്ടയാട്, എന്‍ കെ റഫീഖ് മാസ്റ്റര്‍, പി കെ സുബൈര്‍, ബി കെ അഹ് മദ് എന്നിവര്‍ പങ്കെടുത്തു.

Keywords: Muslim League will hold a solidarity rally in support of the Palestinian people, Kannur, News, Muslim League, Solidarity, Palestinian People, Inauguration, Meeting, District Committee, Kerala. 

Post a Comment