ഫലസ്തീന് വിഷയം വിശുദ്ധ ഭൂമിയുമായി ബന്ധപ്പെട്ട വിഷയം എന്നതിലുപരി ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യവും ജന്മാവകാശവുമായി ബന്ധപ്പെട്ട കാര്യമാണെന്ന് യോഗം ചൂണ്ടികാട്ടി. മുഴുവന്‍ മനുഷ്യാവകാശ തത്വങ്ങളും കാരുണ്യ ബോധവും കാറ്റില്‍ പരത്തി ഫലസ്തീനികളെ കിരാതമായി കൊന്നൊടുക്കുന്ന ഇസ്രാഈലിന്റെ വംശ വെറി മനുഷ്യകുലത്തിന് തന്നെ അപമാനമാണെന്ന് യോഗം അംഗീകരിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
യോഗത്തില്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ അബ്ദുല്‍ കരീം ചേലേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുര്‍ റഹ് മാന്‍ കല്ലായി ഉദ്ഘാടനം ചെയ്തു. ജില്ലാ ലീഗ് ജെനറല്‍ സെക്രടറി കെ ടി സഹദുള്ള സ്വാഗതം പറഞ്ഞു.
നവംബര്‍ 10ന് വൈകുന്നേരം നാലുമണിക്ക് കണ്ണൂര്‍ പ്രഭാത് ജന്‍ക്ഷനില്‍ നിന്നും ആരംഭിക്കുന്ന റാലി സ്റ്റേഡിയം കോര്‍ണറില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ദേശീയ - സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.
റാലിയുടെ പ്രചരണാര്‍ഥം നവംബര്‍ ഒന്നിന് നാലുമണിക്ക് പയ്യന്നൂര്‍, തളിപ്പറമ്പ്, കല്യാശ്ശേരി, ഇരിക്കൂര്‍, അഴീക്കോട്, കണ്ണൂര്‍ എന്നീ നിയോജക മണ്ഡലങ്ങളിലും നവംബര്‍ രണ്ടിന് വൈകുന്നേരം നാലു മണിക്ക് ധര്‍മ്മടം, മട്ടന്നൂര്‍, പേരാവൂര്‍, തലശ്ശേരി, കൂത്തുപറമ്പ് എന്നീ നിയോജകമണ്ഡലങ്ങളിലും മുസ്ലിം കോഡിനേഷന്‍ കമറ്റിയുടെ ഘടകസംഘടനകളുടെ കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചു.
യോഗത്തില്‍ ജില്ലാ നേതാക്കള്‍ പങ്കെടുക്കും. മാണിയൂര്‍ അബ്ദുര്‍ റഹ് മാന്‍ ഫൈസി, എകെ അബ്ദുല്‍ ബാഖി(സമസ്ത), കെ നിസാമുദ്ദീന്‍, എ അബ്ദുല്‍ സത്താര്‍(കെ എന്‍ എം),സി കെ അബ്ദുല്‍ ജബാര്‍ (ജമാഅത്തെ ഇസ്ലാമി) ഡോ അബ്ദുല്‍ ജലീല്‍ ഒതായി, ടിപി നാസര്‍ ധര്‍മ്മടം(മര്‍ക്കസുദഅവ), പി സിറാജുദ്ദീന്‍, വി മശുദ്, (വിസ്ഡം), കെസി മുഹമ്മദ് ബശീര്‍, കെപി നൗശാദ്(എംഇഎസ്), ബി ടി കുഞ്ഞാലു, വി മുനീര്‍(എം എസ് എസ്), മഹമൂദ് കടവത്തൂര്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Muslim Co-ordination Committee says democratic believers should unite for Palestine, Kannur, News, Muslim Co-ordination Committee, Meeting, Palestine, Criticism, Israel, Convention, Kerala News.