Follow KVARTHA on Google news Follow Us!
ad

Book Release | മുംതാസ് ആസാദിന്റെ 'മൈലാഞ്ചി കിസ്സ' ശാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യും; മാതാവിന്റെ പുസ്തകം ഏറ്റുവാങ്ങാൻ മകൾ! നടൻ ആസിഫലിയുടെ കുടുംബത്തിൽ വേറിട്ടൊരു ചടങ്ങ്

ശാർജ: (KVARTHA) ഓർമകളുടെ വളക്കിലുക്കവുമായി കണ്ണൂർ സ്വദേശിനി മുംതാസ് ആസാദിന്റെ 'മൈലാഞ്ചി കിസ്സ' ശാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യും. നവംബർ എട്ടിന് പുസ്തകോത്സവത്തിൽ നടക്കുന്ന ചടങ്ങിൽ നടിയും അവതാരകയുമായ നൈല ഉഷ പ്രകാശനം നിർവഹിക്കും.

  



മുംതാസ് ആസാദിന്റെ മകളും നടൻ ആസിഫലിയുടെ ഭാര്യയുമായ സമ മസ്‌റിൻ പുസ്തകം ഏറ്റുവാങ്ങും. അശ്റഫ്‌ മൈലാഞ്ചി, ജിസ് ജോയ് എന്നിവർ ചേർന്ന് അവതാരിക എഴുതിയ പുസ്തകം കോഴിക്കോട് ലിപി പബ്ലികേഷൻസാണ് പുറത്തിറക്കുന്നത്. ശാർജ പുസ്തകോത്സവത്തിൽ സ്റ്റാൾ നമ്പർ സെഡ് സി 28- ഹോൾ ഏഴിൽ പുസ്തകം ലഭ്യമാവും.
 



മുംതാസ് ആസാദിന്റെ രണ്ടാമത്തെ പുസ്തകമാണിത്. ഇവരുടെ ആദ്യപുസ്തകം 'എന്നും മായാതെ' 2021ൽ ശാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ തന്നെയാണ് പുറത്തിറക്കിയത്.

Keywords: News, Malayalam-News, World, World-News, Gulf, Gulf-News, Kerala-News, kannur. , UAE News, Sharjah, Kannur, Mumthas Azad's book will be released at Sharjah International Book Festival

Post a Comment