Follow KVARTHA on Google news Follow Us!
ad

MP Polls | മെഷീനുകളിലെ കൃത്രിമം: സംസ്ഥാന തിരഞ്ഞെടുപ്പില്‍ വോടര്‍മാര്‍ക്ക് വിവിപാറ്റ് സ്ലിപുകള്‍ നല്‍കണം; തിരഞ്ഞെടുപ്പ് കമീഷനോട് ദിഗ് വിജയ് സിങ്

ഇത്തരമൊരു നടപടിയെടുക്കുന്നതില്‍ എന്ത് പ്രശ്‌നമാണുള്ളതെന്നും ചോദ്യം MP Polls, Politics, Congress, BJP, Social Media, National News
ന്യൂഡെല്‍ഹി: (KVARTHA) വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പില്‍ വോടര്‍മാര്‍ക്ക് വിവിപാറ്റ് സ്ലിപുകള്‍ നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമിഷനോട് നിര്‍ദേശിച്ച് മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ് വിജയ് സിങ്. ഇലക്ട്രോണിക് വോടിങ് മെഷീനുകളില്‍ കൃത്രിമം നടക്കുന്നുവെന്ന റിപോര്‍ട് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ ഈ നിര്‍ദേശം. എക്‌സ് പ്ലാറ്റ് ഫോമിലൂടെയാണ് മുന്‍ മുഖ്യമന്ത്രി ഈ ആവശ്യം ഉന്നയിച്ചത്.

MP Polls: Congress's Digvijaya Singh Urges ECI To Handover VVPAT Slips To Voters, BJP Hits Back, New Delhi, News, MP Polls, Politics, Congress, BJP, Social Media, Election Commission, National News

വിവിപാറ്റ് സ്ലിപുകള്‍ വോടര്‍മാര്‍ക്ക് കൈമാറണമെന്നും തുടര്‍ന്ന്, സ്ലിപുകള്‍ പ്രത്യേക ബാലറ്റ് ബോക്‌സിലേക്ക് മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പത്ത് കൗണ്ടിങ് യൂനിറ്റുകളില്‍ നിന്നുള്ള ഫലവും സെന്‍ട്രല്‍ കൗണ്ടിങ് യൂനിറ്റിലെ ഫലവും തമ്മില്‍ താരതമ്യം ചെയ്യണം. ഈ രണ്ട് ഫലങ്ങള്‍ തമ്മില്‍ പൊരുത്തപ്പെടുന്നുണ്ടെങ്കില്‍ കമിഷന്‍ ഔദ്യോഗികമായി ഫലം പ്രഖ്യാപിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ഇത്തരമൊരു നടപടിയെടുക്കുന്നതില്‍ തിരഞ്ഞെടുപ്പ് കമിഷന് എന്ത് പ്രശ്നമാണുള്ളതെന്നും ദിഗ് വിജയ് സിങ് ചോദിച്ചു. രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കുന്നതിനായി വിഷയം സുപ്രീംകോടതി ഏറ്റെടുക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ഇത്തരം നടപടികള്‍ തിരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള ജനങ്ങളുടെ വിശ്വാസവും സുരക്ഷയും വര്‍ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മധ്യപ്രദേശില്‍ ഇവിഎം പരീക്ഷണ സമയത്ത് ഒരു രാഷ്ട്രീയ പാര്‍ടിയുടെ വിവിപാറ്റ് സ്ലിപ് മാത്രമാണ് ലഭിച്ചതെന്ന് ചൂണ്ടിക്കാട്ടുന്ന യൂട്യൂബ് ലിങ്കോടെയാണ് അദ്ദേഹം ട്വീറ്റ് പങ്കുവച്ചത്. അതേസമയം, തിരഞ്ഞെടുപ്പുകളില്‍ തോല്‍ക്കുന്ന സാഹചര്യങ്ങളില്‍ കോണ്‍ഗ്രസ് വോടിങ് മെഷീനെ കുറ്റപ്പെടുത്താന്‍ ആരംഭിക്കുമെന്ന പരിഹാസവുമായി ബിജെപി രംഗത്തെത്തി.

Keywords: MP Polls: Congress's Digvijaya Singh Urges ECI To Handover VVPAT Slips To Voters, BJP Hits Back, New Delhi, News, MP Polls, Politics, Congress, BJP, Social Media, Election Commission, National News.

Post a Comment