ജയ്പൂര്‍: (KVARTHA) രാജ്യത്ത് നായ്ക്കളേക്കാള്‍ കൂടുതല്‍ അലഞ്ഞുതിരിയുന്നത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) ഉദ്യോഗസ്ഥരാണെന്ന് രാജസ്താന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. രാജസ്താനിലെ ഏതാനും കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ കഴിഞ്ഞ ദിവസം ഇഡി റെയ്ഡ് നടത്തുകയും ഫോറിന്‍ എക്സ്ചേന്‍ജ് മാനേജ്മെന്റ് ആക്ട് (FEMA) കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഹാജരാകാന്‍ മകന്‍ വൈഭവ് ഗെഹ്ലോട്ടിന് സമന്‍സ് അയക്കുകയും ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെ ജയ്പൂരില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇഡിക്കെതിരെയുള്ള ഗെഹ്‌ലോട്ടിന്റെ പ്രതികരണം.

'എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും സിബിഐയുടെയും മേധാവികളോട് ഞാന്‍ സമയം ചോദിച്ചു. എന്നാല്‍, ഇപ്പോള്‍ ഇതൊരു രാഷ്ട്രീയ ആയുധമായി മാറിയിരിക്കുന്നു. തന്റെ കൗണ്ട് ഡൗണ്‍ തുടങ്ങിയെന്ന് മോദിജി തിരിച്ചറിഞ്ഞതായി തോന്നുന്നില്ല. അദ്ദേഹം ഇപ്പോള്‍ ഞങ്ങളുടെ 'ഗാരന്റി മാതൃക' പിന്തുടരുകയാണ്', ഗെഹ്‌ലോട്ട് പറഞ്ഞു. സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് ഗോവിന്ദ് സിങ് ദൊത്താസ്രയുടെ വീട്ടിലും ചില കോണ്‍ഗ്രസ് നേതാക്കളുടെ വീട്ടിലുമാണ് കഴിഞ്ഞദിവസം റെയ്ഡ് നടന്നത്. രാജ്യത്ത് ഭീകരത അഴിച്ചുവിട്ടിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ഇഡി റെയ്ഡിന് പിന്നാലെ ഗെഹ്‌ലോട്ട് പ്രതികരിച്ചിരുന്നു.
സര്‍കാരിനെ താഴെയിറക്കാന്‍ കഴിയാത്തതിനാലാണ് ബിജെപി ഇത്തരം റെയ്ഡുകളിലൂടെ തന്നെ ലക്ഷ്യമിടുന്നതെന്നും ഗെഹ്‌ലോട്ട് ആരോപിച്ചു. 200 അംഗ രാജസ്താന്‍ നിയമസഭയിലേക്ക് നവംബര്‍ 25നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏതു വിധേനയും ഭരണം തിരിച്ചുപിടിക്കുകയാണ് ബിജെപി ലക്ഷ്യമിടുതെങ്കില്‍ ഭരണം നിലനിര്‍ത്തുക എന്നതാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഡിസംബര്‍ മൂന്നിനാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുക.
Keywords: ‘More on the prowl than dogs’: Rajasthan CM Gehlot quotes Baghel to attack ED, Jaipur, News, Politics, Rajasthan CM, Ashok Gehlot, Criticism, ED Raid, Press Meet, Allegation, BJP, Prime Minister, National.