കണ്ണൂര്‍: (KVARTHA) ചെറുകുന്ന് അന്നപൂര്‍ണേശ്വരി ക്ഷേത്രച്ചിറയുടെ സൗന്ദര്യവത്കരണ പ്രവൃത്തി ഉദ്ഘാടനം എം വിജിന്‍ എം എല്‍ എ നിര്‍വഹിച്ചു. 636.60 മീറ്റര്‍ നീളത്തിലും 0.8 മീറ്റര്‍ ഉയരത്തിലും ചിറയ്ക്ക് ചുറ്റും ലാറ്ററൈറ്റ് കല്ലുകള്‍ കൊണ്ട് മതില്‍ കെട്ടും. 380 മീറ്റര്‍ നീളത്തില്‍ ചിറക്ക് ചുറ്റുമുള്ള മണ്ണ് റോഡ് ഇന്റര്‍ലോക് ചെയ്ത് ഗതാഗതയോഗ്യമാക്കും.
കൂടാതെ 661.125 സ്‌ക്വയര്‍ മീറ്ററില്‍ ഇന്റര്‍ലോക് ചെയ്ത് 40 കോണ്‍ക്രീറ്റ്, ഗ്രാനൈറ്റ് ഇരിപ്പിടങ്ങളും സ്ഥാപിക്കും. ഇതോടൊപ്പം ചിറയുടെ ചുറ്റും 20 ഇടങ്ങളില്‍ 40 വാട് എല്‍ ഇ ഡി വിളക്കുകളും, എട്ട് ഇടങ്ങളില്‍ 16 വാടിന്റെ എല്‍ ഇ ഡി വിളക്കുകളും സ്ഥാപിക്കും. ഇതിനായി എം എല്‍ എ യുടെ ആസ്തി വികസന തുകയില്‍ നിന്നും 60 ലക്ഷം രൂപയാണ് അനുവദിച്ചത്. ജലസേചന വകുപ്പ് മുഖേനയാണ് പ്രവൃത്തി നടപ്പാക്കുന്നത്.
ചെറുകുന്ന് പഞ്ചായത് പ്രസിഡന്റ് ടി നിഷ അധ്യക്ഷനായി. കല്യാശ്ശേരി ബ്ലോക് പഞ്ചായത് പ്രസിഡന്റ് പി പി ശാജിര്‍ മുഖ്യാതിഥിയായി. ജലസേചന വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂടീവ് എന്‍ജിനിയര്‍ ഇ എന്‍ രവീന്ദ്രന്‍ റിപോര്‍ട് അവതരിപ്പിച്ചു.

ബ്ലോക് പഞ്ചായത് മെമ്പര്‍മാരായ കെ പത്മിനി, രേഷ്മ പരാഗന്‍, ചെറുകുന്ന് പഞ്ചായത് അംഗം പി എല്‍ ബേബി, അന്നപൂര്‍ണേശ്വരി സേവാസമിതി സെക്രടറി പി കെ പത്മനാഭന്‍, പഞ്ചായത് അസി.സെക്രടറി കെ പി നിഷ, രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.