Follow KVARTHA on Google news Follow Us!
ad

Emergency Alerts | ശ്രദ്ധിക്കുക, അടുത്ത ദിവസം കൂട്ടത്തോടെ നിരവധി ഫോണുകള്‍ ഒന്നിച്ച് ശബ്ദിക്കും! സന്ദേശം ലഭിക്കുന്നവര്‍ പരിഭ്രാന്തരാവേണ്ടതില്ലെന്ന് ടെലികോം വകുപ്പ്, കാരണം ഇത്

ഇതൊരു അടിയന്തര ഘട്ട മുന്നറിയിപ്പ് പരീക്ഷണം മാത്രം Mobile Phone, Users, Kerala, Sample, Emergency Alert, Messages, Government, Guide, Android Users,
ന്യൂഡെല്‍ഹി: (KVARTHA) സംസ്ഥാനത്ത് ചൊവ്വാഴ്ച (31.10.2023) മൊബൈലുകളില്‍ ടെസ്റ്റ് അലേര്‍ടുകള്‍ ലഭിച്ചേക്കാമെന്ന് കേന്ദ്ര ടെലികോം വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തില്‍ പുതിയതായി പരീക്ഷിക്കുന്ന സെല്‍ ബ്രോഡ്കാസ്റ്റിങ്ങിന്റെ ഭാഗമായാണ് ഉപഭോക്താക്കള്‍ക്ക് സന്ദേശം ലഭിക്കുന്നത്.

മൊബൈല്‍ ഫോണുകള്‍ പ്രത്യേക തരത്തില്‍ ശബ്ദിക്കുകയും, വൈബ്രേറ്റ് (വിറയ്ക്കുകയും) ചെയ്യുകയും ചെയ്യും. ചില അടിയന്തിര ഘട്ടങ്ങള്‍ സംബന്ധിച്ച മുന്നറിയിപ്പ് സന്ദേശങ്ങളും ലഭിച്ചേക്കാം. അലാറം പോലുള്ള ശബ്ദമാകും ഫോണില്‍ നിന്ന് വരിക. കൂട്ടത്തോടെ നിരവധി ഫോണുകള്‍ ഇത്തരത്തില്‍ ശബ്ദിക്കും. ചൊവ്വാഴ്ച ഇത്തരത്തില്‍ സന്ദേശങ്ങള്‍ ലഭിക്കുന്നവര്‍ പരിഭ്രാന്തരാവേണ്ടതില്ലെന്നും ഇതൊരു അടിയന്തര ഘട്ട മുന്നറിയിപ്പ് പരീക്ഷണം മാത്രമാണെന്നും കേന്ദ്ര ടെലികോം വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പ് രാജ്യത്തെ ലക്ഷക്കണക്കിന് മൊബൈല്‍ ഉപയോക്താക്കളുടെ ഫോണുകള്‍ ഒരുമിച്ച് ശബ്ദിച്ചിരുന്നു. അലാറം പോലെയുള്ള ഉച്ചത്തിലുള്ള ബീപ് അലേര്‍ടും അടിയന്തര മുന്നറിയിപ്പെന്ന ഫ്‌ളാഷ് സന്ദേശവുമാണ് വന്നത്. ഇത്തരത്തില്‍ കൂട്ടത്തോടെ നിരവധി ഫോണുകള്‍ ശബ്ദിക്കുമ്പോള്‍ പരിഭ്രാന്തരാവേണ്ടതില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ഉപയോക്താക്കള്‍ ഈ സന്ദേശങ്ങളോട് പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും മുന്നറിയിപ്പുണ്ട്.

പ്രകൃതി ദുരന്തങ്ങള്‍ അടിയന്തരമായി ഫോണുകളിലൂടെ അറിയിക്കാനും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാനും സഹായിക്കുന്ന സെല്‍ ബ്രോഡ് കാസ്റ്റിങ് സംവിധാനത്തിന്റെ പരീക്ഷണമാണ് നടക്കാന്‍ പോകുന്നത്.

'ടെലികോം വകുപ്പ്, ഇന്‍ഡ്യാ ഗവണ്‍മെന്റ് എന്‍ഡിഎംഎയുമായി സെല്‍ ബ്രോഡ്കാസ്റ്റ് ടെസ്റ്റിംഗ് 2023 ഒക്ടോബര്‍ 31 കേരളത്തില്‍ നടത്തും. വൈബ്രേഷന്‍ എന്നിവ ഉപയോഗിച്ച് മൊബൈലില്‍ ടെസ്റ്റ് അലേര്‍ടുകള്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കാം. ഈ അലേര്‍ടുകള്‍ ടെസ്റ്റിംഗ് പ്രക്രിയയുടെ ഭാഗമാകുന്നു. യഥാര്‍ഥ അടിയന്തിരാവസ്ഥയെ സൂചിപ്പിക്കുന്നില്ല. നിങ്ങളുടെ ഭാഗത്ത് നിന്നു ഒരു നടപടിയും ആവശ്യമില്ല' - ഇത്തരം സന്ദേശങ്ങളും ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പായി ലഭിച്ചേക്കും.

സെല്‍ ബ്രോഡ് കാസ്റ്റിങ് സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത് പൊതുജനങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കാനും അടിയന്തര ഘട്ടങ്ങളില്‍ സമയബന്ധിതമായ അലേര്‍ടുകള്‍ നല്‍കുക എന്നതുമാണ്. ഏത് മൊബൈല്‍ നെറ്റ്വര്‍ക് ആണെങ്കിലും അത് പരിഗണിക്കാതെ ഒരു പ്രദേശത്തെ എല്ലാ ഫോണുകളിലേക്കും സന്ദേശങ്ങള്‍ അയയ്ക്കാന്‍ ഈ സാങ്കേതിക വിദ്യയിലൂടെ മൊബൈല്‍ ഓപറേറ്റര്‍മാര്‍ക്ക് സാധിക്കും. മുന്നറിയിപ്പ് സംവിധാനത്തിന്റെ പ്രവര്‍ത്തനം പരിശോധിക്കുകയാണ് ടെസ്റ്റ് അലേര്‍ടിലൂടെ ലക്ഷ്യമിടുന്നത്.

അതേസമയം, ഇത് യഥാര്‍ഥ ദുരന്ത മുന്നറിയിപ്പല്ലെന്ന ബോധ്യമുണ്ടാകാനായി 'സാംപിള്‍ ടെസ്റ്റ് മെസേജ്' എന്ന് ലേബല്‍ നല്‍കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ഭാവിയില്‍ മൊബൈല്‍ ഫോണുകള്‍ കൂടാതെ ടെലിവിഷന്‍, റേഡിയോ തുടങ്ങിയ മാധ്യമങ്ങളിലൂടെയും അലേര്‍ടുകള്‍ നല്‍കുന്ന കാര്യം പരിഗണനയിലുണ്ടെന്നാണ് വിവരം.

ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര ടെലികമ്യൂണികേഷന്‍ വകുപ്പ്, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ പരീക്ഷണം നടത്തുന്നത്. ഭൂകമ്പം, സുനാമി, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളുണ്ടാകുന്ന സമയത്ത് ഫലപ്രദമായി സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുകയാണ് ലക്ഷ്യം.




Keywords: News, National, National-News, Gadgets, Gadgets-News, Technology-News, Mobile Phone, Users, Kerala, Sample, Emergency Alert, Messages, Government, Guide, Android Users, Buzzer-Like Sound, National Disaster Management Authority (NDMA).

Post a Comment