Follow KVARTHA on Google news Follow Us!
ad

Controversy | മോടോർ വാഹന വകുപ്പിനെതിരെയുള്ള എംഎം മണി എംഎൽഎയുടെ വിവാദ പരാമർശം; ഉദ്യോഗസ്ഥർ ശീതസമരത്തിൽ

'ഓഫീസിന്റെ ഭൂരിഭാഗം പ്രവർത്തനങ്ങളും നിലച്ചു' News, Malayalam News, Kerala News, Strike, MVD
\അജോ കുറ്റിക്കൻ

ഇടുക്കി: (KVARTHA) മോടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയുള്ള എംഎം മണി എംഎൽഎയുടെ വിവാദ പരാമർശങ്ങൾക്കുശേഷം ഉടുമ്പൻചോലയിലെ മോടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ശീതസമരത്തിൽ. ഉദ്യോഗസ്ഥർ കൂട്ടമായി അവധിയിൽ പ്രവേശിച്ചതിനെ തുടർന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി ഓഫീസിന്റെ ഭൂരിഭാഗം പ്രവർത്തനങ്ങളും നിലച്ചതായും ആരോപണം.

News, Malayalam News, Kerala News, Strike, MVD, MM Mani MLA's controversial remarks against Motor Vehicle Department; Officers on strike.

ഇതോടെ ഓഫീസിന്റെ പരിധിയിലുള്ള 10 പഞ്ചായതുകളിലെ ജനങ്ങൾ സേവനം ലഭ്യമാകാതെ വലയുകയാണ്. ഇതേ സമയം പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നാണ് ജില്ലാ ആർടിഒ വ്യക്തമാക്കുന്നത്. എന്നാൽ നെടുങ്കണ്ടത്ത് പ്രവർത്തിക്കുന്ന ഉടുമ്പൻചോല ജോയിന്റ് ആർടി ഓഫീലെത്തുന്നവരെ സ്വീകരിക്കുന്നത് 'ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിവിധ ടെസ്റ്റുകൾ ഈ ഓഫീസിന്റെ പരിധിയിൽനിന്നും ലഭ്യമാകില്ല' എന്ന ഔദ്യോഗിക സീലും ഒപ്പും പതിപ്പിച്ച നോടീസാണ്. 

ഇവിടെ ആകെയുള്ളത് ഒരു ജോയിന്റ് ആർടിഒയും മൂന്ന് എംവിഐയുമാണെന്നും എന്നാൽ നിലവിൽ കാബിനുകൾ കാലിയായി കിടക്കുകയാണെന്നും ഒരു എംവിഐ മാത്രമാണ് നിലവിൽ ഓഫീസിലുള്ളതെന്നും ആരോപണമുണ്ട്. ഇദ്ദേഹത്തിനാണ് ജോയിന്റ് ആർടിഒയുടെയും ചാർജ്. ഉദ്യോഗസ്ഥർ ഇല്ലാത്തതിനാൽ വാഹന ടെസ്റ്റിങ്, രജിസ്ട്രേഷൻ, ലൈസൻസ് പുതുക്കൽ, ലൈസൻസ് ടെസ്റ്റ് ഇവയൊന്നും നടക്കുന്നില്ലെന്നും ടെസ്റ്റുകൾ തുടർച്ചയായി നടക്കാത്തതിനാൽ പലരുടെയും ലേണേഴ്സ് കാലാവധിയും അവസാനിക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും നാട്ടുകാർ പറയുന്നു. 

ലൈസൻസ് പുതുക്കി ലഭിക്കാത്തതിനാൽ പലർക്കും വിദേശ ജോലിക്കായുള്ള യാത്ര പോലും മുടങ്ങിയെന്നും വിവിധങ്ങളായുള്ള 500 ഓളം അപേക്ഷകളാണ് ഇങ്ങനെ കെട്ടിക്കിടക്കുന്നതെന്നും ആക്ഷേപമുണ്ട്. ദിവസങ്ങൾക്ക് മുൻപ് ഉദ്യോഗസ്ഥർ അമിതമായി പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ച് സിഐടിയു നേതൃത്വത്തിൽ ആർടി ഓഫീസിലേക്ക് നടത്തിയ മാർച് ഉദ്ഘാടനം ചെയ്ത ഉടുമ്പൻചോല എംഎൽഎ എംഎം മണിയുടെ പ്രസംഗത്തിലെ പരാമർശങ്ങൾ വിവാദമായിരുന്നു. ഇതിനെ തുടർന്ന് ഉദ്യോഗസ്ഥർ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുകയും ചെയ്തു. പിന്നീടാണ് ഉദ്യോഗസ്ഥർ കൂട്ടമായി അവധിയെടുത്തത്. 

Keywords: News, Malayalam News, Kerala News, Strike, MVD, MM Mani MLA's controversial remarks against Motor Vehicle Department; Officers on strike.

Post a Comment