നവംബര്‍ ഏഴിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച മിസോറാമിലെ 174 സ്ഥാനാര്‍ത്ഥികളില്‍ 16 പേര്‍ സ്ത്രീകളാണ്. എന്നാല്‍ അവര്‍ തിരഞ്ഞെടുപ്പ് പോരാട്ടത്തെ അഭിമുഖീകരിക്കുമ്പോള്‍, നിരവധി പ്രതിബന്ധങ്ങളുണ്ട്. 40 അംഗ സംസ്ഥാന നിയമസഭയില്‍ നിലവില്‍ ഒരു വനിതാ നിയമസഭാംഗം പോലുമില്ല. നിലവില്‍, മത്സരരംഗത്തുള്ള വനിതാ സ്ഥാനാര്‍ത്ഥികളില്‍ മൂന്ന് പേര്‍ ബിജെപിയില്‍ നിന്നും രണ്ട് പേര്‍ വീതം മിസോ നാഷണല്‍ ഫ്രണ്ട് (MNF), സോറാം പീപ്പിള്‍സ് മൂവ്മെന്റ് (ZPM), കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ നിന്നുമാണ്. ബാക്കിയുള്ളവര്‍ സ്വതന്ത്രരാണ്.
ഈ വനിതാ സ്ഥാനാര്‍ത്ഥികളില്‍ കോണ്‍ഗ്രസിന്റെ വന്‍ലാലവ്പുയി ചാങ്തു മാത്രമാണ് മുമ്പ് എംഎല്‍എ ആയിട്ടുള്ളത്. ഈ തിരഞ്ഞെടുപ്പില്‍ ഐസ്വാള്‍-II സീറ്റില്‍ നിന്നാണ് അവര്‍ ജനവിധി തേടുന്നത്. 2014ലെ ഉപതിരഞ്ഞെടുപ്പില്‍ ഹ്രാങ്തുര്‍സോ സീറ്റില്‍ വിജയിച്ച ചാങ്തു, അന്നത്തെ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ മന്ത്രിയുമായി. എന്നിരുന്നാലും, 2018-ലെ തിരഞ്ഞെടുപ്പില്‍ ചൗങ്തു പരാജയപ്പെട്ടു, അന്ന് കോണ്‍ഗ്രസ് രംഗത്തിറക്കിയ ഏക വനിതാ സ്ഥാനാര്‍ത്ഥിയായിരുന്നു അവര്‍.
2018 ല്‍ അധികാരം നേടിയ എംഎന്‍എഫ് തിരഞ്ഞെടുപ്പില്‍ ഒരു വനിതാ സ്ഥാനാര്‍ത്ഥിയെപ്പോലും നിര്‍ത്തിയിരുന്നില്ല. 2018ല്‍ മത്സരിച്ച 16 സ്ത്രീകളില്‍ രണ്ടുപേരൊഴികെ മറ്റെല്ലാവര്‍ക്കും കെട്ടിവച്ച പണം തന്നെ നഷ്ടമായി. 2013ലെ തെരഞ്ഞെടുപ്പില്‍ എട്ട് വനിതകള്‍ മാത്രമാണ് മത്സരരംഗത്തുണ്ടായിരുന്നത്. എന്നിരുന്നാലും, സംസ്ഥാനത്ത് സ്ത്രീ വോട്ടര്‍മാരുടെ എണ്ണം കൂടുതലാണ്. നിലവില്‍ 4,38,925 സ്ത്രീ വോട്ടര്‍മാരും 4,12,969 പുരുഷ വോട്ടര്‍മാരുമാണ് മിസോറാമിലുള്ളത്. 2018ല്‍ 81.09% സ്ത്രീകള്‍ വോട്ട് ചെയ്തപ്പോള്‍ പുരുഷന്മാരുടെ വോട്ടിങ് ശതമാനം 78.92% ആയിരുന്നു. 36 വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ വനിതകള്‍ മത്സരിക്കുന്ന തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. സ്ത്രീകള്‍ ചരിത്രം കുറിക്കുമോ എന്ന് കണ്ടറിയാം.
Keywords: Mizoram, Election, Election Result, Mizoram, Election, Election Result, National News, Malayalam News, Politics, Political News, Mizoram Assembly Election, Congress, BJP, Mizoram: Only four women MLAs since its formation.
< !- START disable copy paste -->