Follow KVARTHA on Google news Follow Us!
ad

Mizoram | ജനസംഖ്യയുടെ 95 ശതമാനവും ആദിവാസികള്‍, 40ല്‍ 39 ഉം സംവരണ സീറ്റുകള്‍, വിജയിക്കുന്നത് 2500-ല്‍ താഴെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍, മിസോറാം തിരഞ്ഞെടുപ്പിന്റെ വിശേഷങ്ങള്‍ അറിയാം

പ്രാദേശിക കക്ഷികളാണ് ഭരണത്തിലും പ്രതിപക്ഷത്തും Mizoram, Election, Election Result, ദേശീയ വാര്‍ത്തകള്‍
ഐസ്വാള്‍: (KVARTHA) വടക്കു കിഴക്കന്‍ സംസ്ഥാനമായ മിസോറാമില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജിതമായി മുന്നേറുകയാണ്. സംസ്ഥാനത്ത് ബിജെപിയുടെ സഖ്യകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ട് (MNF) ആണ് നിലവില്‍ ഭരണത്തിലുള്ളത്. എന്നാല്‍ ബിജെപിയുമായി സംസ്ഥാനത്ത് നല്ല ബന്ധത്തിലല്ല പാര്‍ട്ടി. നിയമസഭയില്‍ 40 സീറ്റുകള്‍ മാത്രമാണുള്ളത്. നിലവില്‍ എംഎന്‍എഫിന് 28 സീറ്റുണ്ട്, പ്രധാന പ്രതിപക്ഷമായ സോറാം പീപ്പിള്‍സ് മൂവ്മെന്റിന് (ZPM) ആറ് നിയമസഭാംഗങ്ങളുണ്ട്. കോണ്‍ഗ്രസിന് അഞ്ച് സീറ്റും ബിജെപിക്ക് ഒരു സീറ്റുമാണുള്ളത്.
              
Mizoram elections

പ്രദേശവും ജനങ്ങളും

* ബംഗ്ലാദേശ്, മ്യാന്‍മര്‍ എന്നിവയുമായി 720 കിലോമീറ്റര്‍ അതിര്‍ത്തി
* ജനസംഖ്യ - ഏകദേശം 10 ലക്ഷം (ജനസംഖ്യ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സംസ്ഥാനം)
* ജനസംഖ്യയുടെ 95 ശതമാനവും ആദിവാസികളാണ് (അതിനാല്‍ 40ല്‍ 39 ഉം എസ്ടി സംവരണ സീറ്റുകളാണ്)
* ജനസംഖ്യയുടെ 87 ശതമാനം ക്രിസ്ത്യാനികളാണ്, ഒമ്പത് ശതമാനം ബുദ്ധമതക്കാരും മൂന്ന് ശതമാനം ഹിന്ദുക്കളുമുണ്ട്..
* ജനങ്ങളില്‍ മൂന്നിലൊന്നും ഐസ്വാളില്‍ താമസിക്കുന്നു
* ഉയര്‍ന്ന സാക്ഷരത (90 ശതമാനം); കുറഞ്ഞ ദാരിദ്ര്യം (5 ശതമാനം)

ചരിത്രം

* 1895-ല്‍ ബ്രിട്ടീഷ് കോളനിയായി
* സ്വാതന്ത്ര്യസമയത്ത് ജനസംഖ്യയുടെ ഭൂരിഭാഗവും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു.
* 1972 വരെ അസമിന്റെ ഭാഗം. 1986-ല്‍ കേന്ദ്രഭരണ പ്രദേശ പദവിയില്‍ മിസോ സമാധാന ഉടമ്പടി.
* 1987-ല്‍ സംസ്ഥാനമായി.

2023 ലെ നിയമസഭാ തിരഞ്ഞെടുപ്പ്

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നവംബര്‍ ഏഴിനാണ്. ഫലം ഡിസംബര്‍ മൂന്നിന് പ്രഖ്യാപിക്കും. മിസോറാമിലെ നിയമസഭയുടെ കാലാവധി ഈ വര്‍ഷം ഡിസംബര്‍ 17ന് അവസാനിക്കും. തിരഞ്ഞെടുപ്പില്‍ മിസോ നാഷണല്‍ ഫ്രണ്ടും കോണ്‍ഗ്രസും സോറാം പീപ്പിള്‍സ് മൂവ്മെന്റും തമ്മിലാണ് മത്സരം. ബിജെപിയും ആം ആദ്മി പാര്‍ട്ടിയും മത്സരരംഗത്തുണ്ട്.

കഴിഞ്ഞ തവണ 40 മണ്ഡലങ്ങളും 2500-ല്‍ താഴെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മ്യാന്‍മറില്‍ നിന്നുള്ള കുടിയേറ്റവും മണിപ്പൂര്‍ പ്രശ്‌നവും പ്രധാന തിരഞ്ഞെടുപ്പ് വിഷയങ്ങളാണ്. മ്യാന്‍മറില്‍ നിന്ന്, 2021 അട്ടിമറിക്ക് ശേഷം. ഏകദേശം 40,000 പേര്‍ മിസോറാമില്‍ എത്തിയിട്ടുണ്ട്, കൂടുതലും കുക്കികള്‍. മണിപ്പൂരില്‍ നിന്ന് 12,000 അഭയാര്‍ത്ഥികളും സംസ്ഥാനത്തെത്തിയിട്ടുണ്ട്.

Keywords: Mizoram, Election, Election Result, National News, Malayalam News, Politics, Political News, Mizoram Assembly Election, Congress, BJP, Mizoram elections: Polls, result dates, key players & issues.
< !- START disable copy paste -->

Post a Comment