കൊല്ലത്തെ ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തിലെ സാംസ്‌കാരികോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
സിനിമയെ തകര്‍ക്കുന്നതിന്റെ ഭാഗമായി റിവ്യൂ നല്‍കുന്ന വിഷയത്തില്‍ ഹൈകോടതി എടുക്കുന്ന തീരുമാനത്തിന് അനുസരിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സിനിമയെ തകര്‍ക്കുന്നതിനായി നെഗറ്റീവ് റിവ്യൂ പറയുന്നുവെന്ന ഒട്ടേറെ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ മന്ത്രി സാമ്പത്തികമായ താല്‍പര്യങ്ങളുണ്ടെന്ന ആരോപണമുള്ളതായും വ്യക്തമാക്കി.
സിനിമാ വ്യവസായത്തെ നിലനിര്‍ത്താന്‍ ആവശ്യമായ സര്‍ഗാത്മകമായ നടപടികള്‍ സര്‍കാര്‍ സ്വീകരിക്കും. അതേസമയം, അഭിപ്രായ സ്വാതന്ത്യത്തിനുള്ള മൗലിക അവകാശത്തെ കാണാതിരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
Keywords: Minister Saji Cherian on Actor Vinayakan's ruckus at police station, Kollam, News, Minister Saji Cherian, Actor Vinayakan, Arrest, Police, Controversy, Politics, Media, Kerala.