Follow KVARTHA on Google news Follow Us!
ad

Jayaprada | 20 ലക്ഷം കെട്ടിവച്ചാല്‍ ജാമ്യം നല്‍കാം; നടിയും മുന്‍ എംപിയുമായ ജയപ്രദയ്‌ക്കെതിരായ തടവ് ശിക്ഷ റദ്ദാക്കാന്‍ വിസമ്മതിച്ച് മദ്രാസ് ഹൈകോടതി

ചെന്നൈ എഗ്‌മോര്‍ കോടതിയാണ് 6 മാസം തടവ് വിധിച്ചത് MHC, Judge, Directed, Magistrate Court, Grant Bail, Jayaprada, Refused, Actress, Conviction
മുംബൈ: (KVARTHA) നടിയും മുന്‍ എംപിയുമായ ജയപ്രദയ്‌ക്കെതിരായ തടവ് ശിക്ഷ റദ്ദാക്കാന്‍ മദ്രാസ് ഹൈകോടതി വിസമ്മതിച്ചു. ജയപ്രദയുടെ തടവ് ശിക്ഷ കോടതി ശരിവെച്ചു. ജയപ്രദയുടെ ഉടമസ്ഥതയില്‍ ചെന്നൈയില്‍ പ്രവര്‍ത്തിച്ചിരുന്ന തിയേറ്ററിലെ തൊഴിലാളികളുടെ ഇ എസ് ഐ വിഹിതത്തില്‍ തട്ടിപ്പ് നടത്തിയെന്ന കേസിലാണ് വിധി.

ചെന്നൈ എഗ്‌മോര്‍ കോടതിയാണ് കഴിഞ്ഞ ഓഗസ്റ്റില്‍ ജയപ്രദയ്ക്ക് ആറ് മാസം തടവ് ശിക്ഷ വിധിച്ചത്. 36 ലക്ഷം രൂപയുടെ ഇഎസ്‌ഐ കുടിശികയുണ്ടെന്ന് ബോര്‍ഡ് ചെന്നൈ എഗ്‌മോര്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് ജയപ്രദക്കും മൂന്ന് ബിസിനസ് പങ്കാളികള്‍ക്കും കോടതി ആറുമാസം തടവും 5000 രൂപ പിഴയും വിധിച്ചു. ഇതിനെതിരെ നടി നല്‍കിയ ഹര്‍ജിയാണ് മദ്രാസ് ഹൈകോടതി തള്ളിയത്.

15 ദിവസത്തിനകം ചെന്നൈ എഗ്‌മോര്‍ കോടതിയില്‍ നേരിട്ട് ഹാജരായി കുറഞ്ഞത് 20 ലക്ഷം രൂപ കെട്ടിവച്ചാല്‍ മാത്രം ജാമ്യം അനുവദിക്കാമെന്നും ഹൈകോടതി ഉത്തരവില്‍ പറയുന്നു.

2019ല്‍ ബിജെപിയില്‍ ചേര്‍ന്ന ജയപ്രദ, തെലുങ്ക് ദേശം പാര്‍ടിയിലൂടെയാണ് രാഷ്ട്രീയ ജീവിതത്തിലേക്ക് എത്തിയത്. പിന്നീട് സമാജ് വാദി പാര്‍ടിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശില്‍ നിന്ന് ലോക്‌സഭയിലേക്കെത്തി. പാര്‍ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പുറത്താക്കപ്പെട്ട ജയപ്രദ പിന്നീട് രാഷ്ട്രീയ ലോക് മഞ്ചിലും ആര്‍എല്‍ഡിയിലും ചേര്‍ന്നു. ആര്‍എല്‍ഡി ടികറ്റില്‍ ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും ജയിക്കാനായില്ല.


 

Keywords: News, National, National-News, Malayalam-News, MHC, Judge, Directed, Magistrate Court, Grant Bail, Jayaprada, Refused, Actress, Conviction, MHC refuses to set aside the conviction against actor Jayaprada.

Post a Comment