Keywords: Members of 3 Found Dead in House, Wayanad, News, Dead Body, Police, Inquest, Postmortem, Hospital, Found Dead, Kerala.
Found Dead | 'വയനാട് ഭാര്യയെയും മകനെയും വെട്ടിക്കൊന്ന് ഗൃഹനാഥന്‍ ജീവനൊടുക്കി'
മൃതദേഹങ്ങല്‍ ഇന്‍ക്വസ്റ്റ് നടപടിക്ക് ശേഷം പോസ്റ്റുമോര്‍ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി
Dead Body, Police, Found Dead, Kerala News
കല്‍പറ്റ: (KVARTHA) വയനാട് സുല്‍ത്താന്‍ ബത്തേരി ആറാം മൈലില്‍ ഭാര്യയെയും മകനെയും വെട്ടിക്കൊന്ന് ഗൃഹനാഥന്‍ ജീവനൊടുക്കിയതായി പൊലീസ്. പുത്തന്‍പുരയ്ക്കല്‍ ഷാജു ആണ് ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
ഷാജുവിന്റെ ഭാര്യ ബിന്ദു, മകന്‍ ബേസില്‍ എന്നിവരാണ് മരിച്ചത്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഷാജുവിനെ വീടിന്റെ കിടപ്പുമുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങല്‍ ഇന്‍ക്വസ്റ്റ് നടപടിക്ക് ശേഷം പോസ്റ്റുമോര്‍ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.