Follow KVARTHA on Google news Follow Us!
ad

Massive Fire | കോട്ടക്കലില്‍ വര്‍ക് ഷോപില്‍ വന്‍ തീപ്പിടിത്തം; 4 കാറുകള്‍ പൂര്‍ണമായും കത്തി നശിച്ചു

ലക്ഷങ്ങളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത് Massive Fire, Car Burnt, Fire Force, Natives, Kerala News
മലപ്പുറം: (KVARTHA) കോട്ടക്കല്‍ ദേശീയപാത ചങ്കുവെട്ടിക്ക് സമീപം പാലത്തറയില്‍ പ്രവര്‍ത്തിക്കുന്ന വര്‍ക് ഷോപില്‍ വന്‍ തീപ്പിടിത്തം. അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുവന്ന നാലു കാറുകള്‍ പൂര്‍ണമായും കത്തി നശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് കണക്കാക്കുന്നതെന്ന് ഉടമ പറഞ്ഞു.

Massive fire broke out at work shop in Kottakal; 4 cars completely burnt, Malappuram, News, Massive Fire, Car Burnt, Fire Force, Vehicles, Lost, Natives, Kerala News

ശനിയാഴ്ച- (21.10.2023) പുലര്‍ചെ മൂന്നുമണിയോടെയാണ് സംഭവം. തീ പടര്‍ന്നതോടെ സമീപ ഭാഗത്ത് താമസിക്കുന്നവര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. മറ്റു വാഹനങ്ങളിലേക്ക് തീ പടരാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. തിരൂര്‍, മലപ്പുറം ഭാഗത്തുനിന്നുള്ള അഗ്‌നിശമന സേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Keywords: Massive fire broke out at work shop in Kottakal; 4 cars completely burnt, Malappuram, News, Massive Fire, Car Burnt, Fire Force, Vehicles, Lost, Natives, Kerala News.

Post a Comment