ഇരിട്ടി: (KVARTHA) കണ്ണൂര്‍ ജില്ലയിലെ ജനവാസ കേന്ദ്രത്തില്‍ വീണ്ടും മാവോയിസ്റ്റുകളിറങ്ങി. മലയോരത്താണ് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യമുണ്ടായത്. കേളകം രാമച്ചിയിലെ കണക്കുംചേരി സണ്ണിയുടെ വീട്ടിലാണ് അഞ്ചംഗ മാവോയിസ്റ്റുകള്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെ എത്തിയ മാവോയിസ്റ്റ് സംഘം ഭക്ഷണം കഴിച്ച് 10.45 ഓടെയാണ് തിരിച്ചു പോയത്. ആയുധധാരികളായ പുരുഷന്മാരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നതെന്ന് വീട്ടുകാര്‍ പറഞ്ഞു. ഇരിട്ടി ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ പൊലീസെത്തി അന്വേഷണം നടത്തി.
Maoist | കണ്ണൂരില്‍ വീണ്ടും മാവോയിസ്റ്റുകളിറങ്ങി
ആയുധധാരികളായ പുരുഷന്മാരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നതെന്ന് വീട്ടുകാര്‍
Maoist Presence, Police, Food, Kerala News