Follow KVARTHA on Google news Follow Us!
ad

Life Imprisonment | ഗര്‍ഭിണിയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തുയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ്

ഭാര്യയെ കുത്തിക്കൊലപ്പെടുത്തുയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ് Man Sentenced to life on murder case
കണ്ണൂര്‍: (KVARTHA) ഗര്‍ഭിണിയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ്. വലിയന്നൂരിലെ വിജിനയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് ചക്കരക്കല്‍ മൗവ്വഞ്ചേരിയിലെ കെ സി അരുണിനെയാണ് ശിക്ഷിച്ചത്. ജീവപര്യന്തരം തടവിന് പുറമേ ഒരു ലക്ഷം രൂപ പിഴയും ഗര്‍ഭസ്ഥ ശിശുഹത്യയ്ക്ക് കാരണമായ കുറ്റത്തിന് പത്തുവര്‍ഷം തടവും അന്‍പതിനായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.

 



പബ്ളിക് പ്രൊസിക്യൂടര്‍ കെ അജിത് കുമാറിന്റെ വാദം അംഗീകരിച്ചായിരുന്നു ശിക്ഷ. തലശേരി ഫസ്റ്റ് ക്ലാസ് അഡീഷനല്‍ സെഷന്‍സ് ജഡ്ജ് എ വി മൃദുലയാണ് ശിക്ഷ വിധിച്ചത്. 2012 ല്‍ സിറ്റി സി ഐയായിരുന്ന ടി കെ രത്നാകുമാറാണ് കുറ്റപത്രം സമര്‍പ്പിച്ചത്.


Keywords: Kerala, Kannur, News, Malayalam-News, Kannur-News, Man Sentenced to life on murder case

Post a Comment