SWISS-TOWER 24/07/2023

Imprisonment | 12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ 75 കാരന് 9 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ച് കോടതി

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) 12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ 75 വയസ്സുകാരന് ഒന്‍പതു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ച് കോടതി. പെരിങ്ങോം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി മാധവനെയാണ് തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ് ജ്‌ ആര്‍ രാജേഷ് ശിക്ഷിച്ചത്.

Imprisonment | 12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ 75 കാരന് 9 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ച് കോടതി

2019 ഒക്ടോബര്‍ രണ്ടിന് രാവിലെ 10.30ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മൂന്ന് വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. പെരിങ്ങോം എസ്‌ഐ ആയിരുന്ന പിസി സഞ്ജയ് കുമാറാണ് കേസ് അന്വേഷിച്ചത്. വാദി ഭാഗത്തിനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂടര്‍ ഷെറി മോള്‍ ജോസ് ഹാജരായി.

Keywords:  Man gets 9 yrs jail for assaulting minor, Kannur, News, Jailed, Imprisonment,  Complaint, Molestation, Court, Judge, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia