ഓടുമേഞ്ഞ മേല്‍ക്കൂര, കരിങ്കല്‍ പാകിയ നടപ്പാത, കരിങ്കല്ലില്‍ നിര്‍മിച്ച ഇരിപ്പിടങ്ങള്‍, സോളാര്‍ ലൈറ്റുകള്‍ എന്നിവയും കായല്‍ സൗന്ദര്യം ആസ്വദിക്കുന്നതിന് വ്യൂ പോയിന്റുകളും ഉണ്ട്. കായല്‍ക്കരയിലെ നടപ്പാത ഇന്റര്‍ലോക് ചെയ്തു. കോണ്‍ക്രീറ്റ് പൈലുകള്‍ കൊണ്ടാണ് ടെര്‍മിനലിന്റെ അടിത്തറ നിര്‍മിച്ചത്.
റെയില്‍വേ ഓവര്‍ ബ്രിഡ്ജില്‍ നിന്നും ബോട് ടെര്‍മിനലിലേക്കുള്ള കവ്വായി പാലം അപ്രോച് റോഡ് നവീകരണ പ്രവൃത്തിക്കായി 5.2 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. ഉദ് ഘാടന പരിപാടിയില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ പി വി കുഞ്ഞപ്പന്‍, സ്ഥിരം സമിതി അധ്യക്ഷരായ ടി വിശ്വനാഥന്‍, സമീറ ടീചര്‍, കൗണ്‍സിലര്‍മാരായ കെ കെ ഫല്‍ഗുനന്‍, നസീമ ടീചര്‍, ടൂറിസം ഡയറക്ടര്‍ പി ബി നൂഹ് , ഡെപ്യൂടി ഡയറക്ടര്‍ ടി സി മനോജ്, ഡിടിപിസി സെക്രടറി ജിജേഷ് കുമാര്‍ ജെ കെ തുടങ്ങിയവര്‍ സംസാരിച്ചു.
ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് എക്സ്‌ക്യുടിവ് എന്‍ജിനീയര്‍ ഷീല അലോകന്‍ റിപോര്‍ട് അവതരിപ്പിച്ചു. ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Malabar River Cruise Project: Kawwai Boat Terminal dedicated to Village, Kannur, News, Rajmohan Unnithan, Report, Malabar River Cruise Project, Kawwai Boat Terminal, Dedicated, Inauguration, Kerala.