Follow KVARTHA on Google news Follow Us!
ad

Victory Ceremony | മേജര്‍ രവീസ് ട്രെയിനിങ് അകാഡമി വിജയാരവം നടത്തും

കോര്‍പറേഷന്‍ മേയര്‍ ടിഒ മോഹനന്‍ പരിപാടി ഉദ്ഘാടനം ചെയ്യും Major Ravee's Training Academy, Inauguration, Children Army, Winner, Press Meet, Kerala News
കണ്ണൂര്‍: (KVARTHA) ഈ വര്‍ഷം തലശേരിയില്‍ നടന്ന ആര്‍മി റിക്രൂട് മെന്റ് റാലിയില്‍ ഉള്‍പെടെ പങ്കെടുത്ത് വിജയം കൈവരിച്ച കണ്ണൂര്‍ ജില്ലയിലെ 21-കുട്ടികള്‍ക്ക് ഒക്ടോബര്‍ 21-ന് അനുമോദനവും യാത്ര അയപ്പും നല്‍കുമെന്ന് മേജര്‍ രവീസ് അകാഡമി ട്രെയിനിങ് പ്രീ റിക്രൂട്മെന്റ് ട്രെയിനിങ് സെന്റര്‍ കണ്ണൂര്‍ ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Major Ravee's Training Academy will conduct the victory ceremony, Kannur, News, Major Ravee's Training Academy, Inauguration, Children, Army, Winner, Press Meet, Kerala News

വൈകുന്നേരം നാലുമണിക്ക് ഘോഷയാത്രയായി വിജയികളെ ആനയിച്ചുളള പരിപാടി സ്റ്റേഡിയം കോര്‍ണറില്‍ സമാപിക്കും. കണ്ണൂര്‍ ബ്ലോക് വൈസ് പ്രസിഡന്റ് അബ്ദുല്‍ നിസാര്‍ വായ്പറമ്പിന്റെ അധ്യക്ഷതയില്‍ കോര്‍പറേഷന്‍ മേയര്‍ ടിഒ മോഹനന്‍ വിജയാരവമെന്ന പരിപാടി ഉദ്ഘാടനം ചെയ്യും.

മേജര്‍ രവി മുഖ്യാതിഥിയാകും. പത്മശ്രീ എസ് ആര്‍ ഡി പ്രസാദ്, കെ പ്രമോദ്, സുകുമാരന്‍ പെരിയച്ചൂര്‍, സുരേഷ് ബാബു എന്നിവര്‍ പങ്കെടുക്കും. വിവിധ സേനകളില്‍ നിയമനം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് മേജര്‍ രവി ഉപഹാരം നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ ചീഫ് ട്രെയിനര്‍ എംപി വിജയന്‍, സെന്‍ട്രല്‍ ഹെഡ് സിവി ഗംഗാധരന്‍, ടി എം ദര്‍ന്‍ രാജ് എന്നിവര്‍ പങ്കെടുത്തു.

Keywords: Major Ravee's Training Academy will conduct the victory ceremony, Kannur, News, Major Ravee's Training Academy, Inauguration, Children, Army, Winner, Press Meet, Kerala News.

Post a Comment