ജബല്‍പുര്‍: (KVARTHA) ഉച്ചത്തില്‍ നിര്‍ത്താതെ കരഞ്ഞ് ശല്യപ്പെടുത്തിയതിനെത്തുടര്‍ന്ന് ഉറക്കം നഷ്ടമായ ദേഷ്യത്തില്‍ യുവതി തന്റെ പിഞ്ചുകുഞ്ഞായ അനന്തിരവളെ മര്‍ദിച്ചശേഷം കഴുത്തു ഞെരിച്ചുകൊന്നതായി റിപോര്‍ട്. മധ്യപ്രദേശിലെ ജബല്‍പുരിലായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്. രണ്ടു വയസുകാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. പ്രതിയെ അറസ്റ്റ് ചെയ്തു.
ഹനുമനന്തല്‍ പൊലീസ് പറയുന്നത്: പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന രാജീവ് നഗര്‍ മേഖലയില്‍ ചൊവ്വാഴ്ചയാണ് സംഭവം ഉണ്ടായത്. കുട്ടിയെ കാണാതെ വീട്ടുകാര്‍ നാടെങ്ങും അന്വേഷിച്ചു നടക്കവെ പൊലീസാണ് വീട്ടിലെ സോഫയുടെ അടിയില്‍നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നത്.
മുഹമ്മദ് ശക്കീല്‍ എന്നയാളുടെ മകളാണ് മരിച്ചത്. ഇയാളുടെ സഹോദരിയാണ് കുട്ടിയെ കഴുത്തുഞെരിച്ചു കൊന്നത്. ഒരേ വീട്ടില്‍ സഹോദരങ്ങള്‍ക്കൊപ്പമാണ് മുഹമ്മദ് ശക്കീലും കുടുംബവും കഴിഞ്ഞിരുന്നത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് കുട്ടി പിതൃസഹോദരിയുടെ മുറിയിലേക്കുപോയി. ഇരുവരും ഒരുമിച്ചു ഭക്ഷണം കഴിക്കുകയും ചെയ്തു.
പിന്നീട് ഉറക്കം വന്ന യുവതി കുട്ടിയോട് അമ്മയുടെ അടുത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കുട്ടി മുറിക്ക് പുറത്തിറങ്ങാന്‍ വിസമ്മതിച്ചു. ഇതേത്തുടര്‍ന്ന് യുവതി മര്‍ദിച്ചപ്പോള്‍ കുട്ടി അനിയന്ത്രിതമായി കരഞ്ഞു. ഇതില്‍ രോഷം കൊണ്ട യുവതി കുട്ടിയുടെ കഴുത്തു ഞെരിക്കുകയായിരുന്നു. കുഞ്ഞ് മരിച്ചെന്ന് വ്യക്തമായതോടെ സോഫയുടെ അടിയില്‍ മൃതദേഹം ഒളിപ്പിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
Arrested | നിര്‍ത്താതെ ഉച്ചത്തില്‍ കരഞ്ഞ് ഉറക്കം നഷ്ടപ്പെടുത്തി; '2 വയസുകാരിയായ പിഞ്ചുകുഞ്ഞിനെ പിതാവിന്റെ സഹോദരി കഴുത്ത് ഞെരിച്ചുകൊന്നു'
കുട്ടിയെ വീട്ടുകാര്‍ നാടെങ്ങും അന്വേഷിക്കവെ പൊലീസ് വീട്ടിലെ സോഫയുടെ അടിയില്‍നിന്ന് മൃതദേഹം കണ്ടെടുത്തു
Niece, MP News, Madhya Pradesh, Woman, Arrest