Follow KVARTHA on Google news Follow Us!
ad

Protest | ഓണ്‍ലൈന്‍ ലോടറി ചൂതാട്ടം തടയാന്‍ ഭാഗ്യക്കുറി സംരക്ഷണസമിതി പ്രക്ഷോഭമാരംഭിക്കും

ജില്ലയില്‍ 3500 ല്‍ പരം വരുന്ന തൊഴിലാളികളുടെ ഉപജീവന മാര്‍ഗമാണ് ഇത്‌ Protest, Lottery, Online Lottery Gambling, Kerala News
കണ്ണൂര്‍: (KVARTHA) സംസ്ഥാന ഭാഗ്യക്കുറി മേഖലയിലെ നിയമവിരുദ്ധ പ്രവണതകള്‍ക്കെതിരെ പ്രചരണ പ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ഭാഗ്യക്കുറി സംരക്ഷണ സമിതി കണ്ണൂര്‍ ജില്ലാ കമിറ്റി ഭാരവാഹികള്‍ പ്രസ് ക്ലബില്‍ പറഞ്ഞു. ജില്ലയില്‍ മൂവായിരത്തി അഞ്ഞൂറില്‍പരം വരുന്ന തൊഴിലാളികളുടെ ഉപജീവന മാര്‍ഗമാണ് കേരള ഭാഗ്യക്കുറി.

Lottery Protection Committee to start agitation to stop online lottery gambling, Kannur, News, Protest, Lottery, Online Lottery Gambling, Press Meet, Income, Employees, Kerala News

ഓണ്‍ലൈന്‍ ലോടറി വ്യാപാരം, നമ്പര്‍ എഴുത്ത് ലോടറി വില്‍പന, സെയിം നമ്പര്‍ ടികറ്റുകളുടെ വില്‍പന, മുഖവിലയില്‍ കുറച്ച് വില്‍പന നടത്തുന്നത് എന്നിവ മേഖലയിലെ തൊഴിലാളികളെ പ്രതികൂലമായി ബാധിച്ചിരിക്കയാണ്. ഈ നിയമവിരുദ്ധ പ്രവണതകള്‍ക്കെതിരെ നവംബര്‍ ഒന്നു മുതല്‍ ശക്തമായ പ്രചരണ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

നിയമവിരുദ്ധമായ ലോടറികള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന് ലോടറി വകുപ്പ് അധികാരികള്‍ തയാറാകണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ പിആര്‍ ജയപ്രകാശന്‍ (സംസ്ഥാന ഭാഗ്യക്കുറി സംരക്ഷണ സമിതി കണ്‍വീനര്‍), മടപ്പള്ളി ബാലകൃഷ്ണന്‍, പിവി വത്സരാജ്, പിവി സജേഷ്, ടി നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Lottery Protection Committee to start agitation to stop online lottery gambling, Kannur, News, Protest, Lottery, Online Lottery Gambling, Press Meet, Income, Employees, Kerala News. 

Post a Comment