Follow KVARTHA on Google news Follow Us!
ad

Educated | ലോകത്തിൽ ഏറ്റവും വിദ്യാസമ്പന്നരായവരുള്ള രാജ്യങ്ങളുടെ പട്ടിക പുറത്ത്; ഇന്ത്യയുടെ സ്ഥാനമറിയാം

ഉയർന്ന ശതമാനം ദക്ഷിണ കൊറിയയിലാണ് Education, India, South Korea, Study, Malayalam News, ദേശീയ വാർത്തകൾ
ന്യൂഡെൽഹി: (KVARTHA) യൂറോപ്പിലെ രാഷ്ട്രങ്ങൾ ആധിപത്യം പുലർത്തുന്ന ലോകത്തിലെ ഏറ്റവും വിദ്യാസമ്പന്നരായവരുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടം നേടി. 'വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ്' എന്ന എക്‌സ് ഹാൻഡിൽ നടത്തിയ പഠനത്തിൽ, 25 മുതൽ 34 വയസുവരെയുള്ള ഇന്ത്യൻ പൗരന്മാരിൽ 20 ശതമാനം പേരും തൃതീയ വിദ്യാഭ്യാസം (കോളജ് പഠനം) പൂർത്തിയാക്കിയവരാണെന്ന് കണ്ടെത്തി.

News, National, New Delhi, Education, India, South Korea, Study,  List of most educated countries in the world.

പഠനമനുസരിച്ച്, ദക്ഷിണ കൊറിയയിലാണ് ഏറ്റവും ഉയർന്ന ശതമാനം. 69 ശതമാനവുമായി ദക്ഷിണ കൊറിയ ലോകത്തിലെ ഏറ്റവും വിദ്യാസമ്പന്നരായ രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തി. പിന്നീട് കാനഡയിലാണ് ഏറ്റവും കൂടുതൽ വിദ്യാഭ്യാസമുള്ള വ്യക്തികൾ ഉള്ളത്. ഏറ്റവും ഉയർന്ന പ്രതിശീർഷ ജിഡിപിയുള്ള ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യമായ ലക്സംബർഗ്, വിദ്യാസമ്പന്നരായ 60 ശതമാനം ആളുകളുമായി ആറാം സ്ഥാനത്താണ്.

ആശ്ചര്യകരമായ കാര്യം, പട്ടികയിലെ പല യൂറോപ്യൻ രാജ്യങ്ങളെക്കാളും അമേരിക്ക പിന്നിലാണ്. യൂറോപ്പിലെ പ്രധാന രാജ്യങ്ങളിലൊന്നായ ജർമനിയും പട്ടികയിൽ താഴെയാണ്. ജനസംഖ്യയുടെ 20 ശതമാനം തൃതീയ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇന്ത്യ പട്ടികയിൽ 43-ാം സ്ഥാനത്താണ്.

ലോകത്തിലെ ഏറ്റവും വിദ്യാസമ്പന്നരായ രാജ്യങ്ങളുടെ പട്ടിക:

ദക്ഷിണ കൊറിയ: 69%
കാനഡ: 67%
ജപ്പാൻ: 65%
അയർലൻഡ്: 63%
റഷ്യ: 62%
ലക്സംബർഗ്: 60%
ലിത്വാനിയ: 58%
യുകെ: 57%
നെതർലാൻഡ്സ്: 56%
നോർവേ: 56%
ഓസ്‌ട്രേലിയ: 56%
സ്വീഡൻ: 52%
ബെൽജിയം: 51%
സ്വിറ്റ്സർലൻഡ്: 51%
അമേരിക്ക: 51%

സ്പെയിൻ: 50%
ഫ്രാൻസ്: 50%
ഡെൻമാർക്ക്: 49%
സ്ലൊവേനിയ: 47%
ഇസ്രായേൽ: 46%
ലാത്വിയ: 45%
ഗ്രീസ്: 45%
പോർച്ചുഗൽ: 44%
ന്യൂസിലൻഡ്: 44%

എസ്റ്റോണിയ: 44%
ഓസ്ട്രിയ: 43%
തുർക്കി: 41%
ഐസ്‌ലാൻഡ്: 41%
ഫിൻലാൻഡ്: 40%
പോളണ്ട്: 40%
ചിലി: 40%
സ്ലൊവാക്യ: 39%
ജർമ്മനി: 37%
ചെക്ക് റിപ്പബ്ലിക്: 34%

കൊളംബിയ: 34%
ഹംഗറി: 32%
കോസ്റ്റാറിക്ക: 31%
ഇറ്റലി: 29%
മെക്സിക്കോ: 27%
ചൈന: 27%
സൗദി അറേബ്യ: 26%

ബ്രസീൽ: 23%
ഇന്ത്യ: 20%
അർജന്റീന: 19%
ഇന്തോനേഷ്യ: 18%
ദക്ഷിണാഫ്രിക്ക: 13%

Keywords: News, National, New Delhi, Education, India, South Korea, Study,  List of most educated countries in the world.
< !- START disable copy paste -->

Post a Comment