എൻജിനീയറിംഗ്, ഫിനാൻസ് വിഭാഗത്തിൽ ജോലി ചെയ്യുന്നവരെയാണ് പിരിച്ചുവിടുക. നിലവിൽ കമ്പനിയിൽ 20,000 ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. ഇതിൽ മൂന്ന് ശതമാനം പേരെയാണ് പിരിച്ചുവിടൽ ബാധിക്കുക. നേരത്തെ മെയ് മാസത്തിൽ ലിങ്ക്ഡ്ഇൻ 716 പേരെ പിരിച്ചുവിട്ടിരുന്നു. ഇതോടെ ഈ വർഷം 1400 ഓളം ജീവനക്കാർക്കാണ് ജോലിയിൽ നിന്ന് പുറത്തുപോകേണ്ടി വരിക.
ഈ വർഷം, ടെക് കമ്പനികൾ വലിയ തോതിൽ ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകൾക്ക് ജോലി നഷ്ടപ്പെടേണ്ടി വന്നു. സാങ്കേതിക മേഖലയിൽ 1,41,516 ജീവനക്കാരെയാണ് വിവിധ കമ്പനികൾ ആദ്യ പകുതിയിൽ പിരിച്ചുവിട്ടത്. എന്നിരുന്നാലും, പിരിച്ചുവിടൽ സംഭവങ്ങൾക്കിടയിൽ, ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) 40,000 ഒഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. നടപ്പ് സാമ്പത്തിക വർഷം 40,000 പുതുമുഖങ്ങളെ നിയമിക്കാൻ കമ്പനി പദ്ധതിയിടുന്നതായി ടിസിഎസ് സിഇഒ എൻ ഗണപതി സുബ്രഹ്മണ്യം നേരത്തെ പറഞ്ഞിരുന്നു.
Keywords: News, National, New Delhi, Layoff, LinkedIn, Jobs, Microsoft, LinkedIn lays off 668 employees in second cut this year.
< !- START disable copy paste -->