Follow KVARTHA on Google news Follow Us!
ad

Arrested | വ്യാജ ആയുര്‍വേദ മരുന്ന് വില്‍പന: കണ്ണൂര്‍ ബക്കളത്ത് ആന്ധ്രാ സ്വദേശികളായ സംഘത്തെ പ്രദേശവാസികള്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

തട്ടിയെടുത്തത് ലക്ഷങ്ങള്‍ Arrested, Andra Natives, Police, Complaint, Kerala News
കണ്ണൂര്‍: (KVARTHA) മലയോര മേഖലകളില്‍ വ്യാജ ആയുര്‍വേദ മരുന്നുകള്‍ വിറ്റിരുന്ന ആന്ധ്രസ്വദേശികളായ സംഘത്തിനെ പ്രദേശവാസികള്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. വ്യാജ ആയുര്‍വേദ മരുന്നുകളുമായി ഒരു സംഘം തളിപ്പറമ്പ് ബക്കളത്താണ് പിടിയിലായത്. കഴിഞ്ഞ കുറച്ചുനാളുകളായി മലയോരമേഖലകളിലും തളിപ്പറമ്പ് നഗരത്തിന്റെ പലഭാഗങ്ങളിലുമായി വ്യാജ മരുന്ന് വില്പന നടത്തുന്ന ആന്ധ്രാസ്വദേശി രാജുവിനെയും സംഘത്തെയുമാണ് പ്രദേശവാസികള്‍ പിടികൂടിയത്.

Lakhs were extorted by selling fake Ayurvedic medicine; Natives of Andhra Pradesh arrested, Kannur, News, Arrested, Andra Natives, Police, Complaint, Social Media, Cheating, Kerala News

നടുവേദന, ശരീരവേദന തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകളാണ് ഇവര്‍ വില്‍പന നടത്തിയിരുന്നത്. സ്ത്രീകള്‍ ഉള്‍പെടുന്ന സംഘം വീട്ടിലെത്തി സ്ത്രീകളെയാണ് പാട്ടിലാക്കുന്നത്. മുന്‍കൂറായി പണം വാങ്ങിയും, മരുന്ന് കൊടുത്തതിന് ശേഷം പണം കൈക്കലാക്കലുമാണ് ഇവരുടെ രീതിയെന്ന് പ്രദേശവാസികള്‍ പറയുന്നു. പാകറ്റുകളിലാക്കി ഗുളിക രൂപത്തിലും പൊടി രൂപത്തിലും ഉള്ള മരുന്നുകളാണ് ഇവര്‍ വില്പന നടത്തുന്നത്.

പല സംഘങ്ങളായി തിരിഞ്ഞാണ് ഇവര്‍ വ്യാജ മരുന്നുകള്‍ വില്പന നടത്തുന്നത്. തളിപ്പറമ്പ്, പടപ്പേങ്ങാട്, ആലക്കോട് എന്നീ മേഖലയില്‍ വില്പന നടത്തുകയും, ഇത് വാങ്ങിക്കഴിച്ചവര്‍ക്ക് വയറുവേദന, വയറിളക്കം ഛര്‍ദി തുടങ്ങി പലതരത്തില്‍ ഉള്ള ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തിരുന്നു.

തുടര്‍ന്ന് വ്യാജ ആയുര്‍വേദ മരുന്ന് വാങ്ങി വഞ്ചിതരായവര്‍ തളിപ്പറമ്പ് പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഇത്തരത്തില്‍ മരുന്ന് വാങ്ങി കഴിച്ച് 'പണി കിട്ടിയ' ഓരോരുത്തരുടേയും അനുഭവം വാട്സ് ആപ് ഗ്രൂപുകളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. ബക്കളത്ത് ഈ സംഘം ഉണ്ടെന്ന് അറിഞ്ഞ പ്രദേശവാസികള്‍ ഇവരെ പിടിച്ചു നിര്‍ത്തുകയും തളിപ്പറമ്പ് മലയോര പ്രദേശത്ത് മരുന്ന് വാങ്ങി വഞ്ചിതരായവരെ വിവരം അറിയിക്കുകയും ചെയ്തു.

തുടര്‍ന്ന് ഇവര്‍ സ്ഥലത്ത് എത്തി സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘത്തെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പല ഭാഗങ്ങളില്‍ നിന്നുള്ള നിരവധി ആളുകള്‍ക്ക് മരുന്ന് കൊടുത്ത് ഇവര്‍ കൈക്കലാക്കിയത് ലക്ഷങ്ങളാണ്.

ചപ്പാരപ്പടവ് ഭാഗത്തുനിന്ന് മാത്രം മൂന്നുലക്ഷത്തോളം രൂപയാണ് ഇവര്‍ വ്യാജമരുന്ന് വില്‍പനയിലൂടെ തട്ടിയെടുത്തത്. മുന്‍കൂറായി പൈസ വാങ്ങി മരുന്ന് നല്‍കാതെയും ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നു. തളിപ്പറമ്പ് പടപ്പേങ്ങാട് സ്വദേശികളാണ് കൂടുതലായും തട്ടിപ്പിനിരയായത്.

നടുവേദന, മുട്ടുവേദന, എഴുന്നേറ്റ് നടക്കാന്‍ കഴിയാത്തവര്‍ ഇവരുടെ ആയുര്‍വേദ മരുന്ന് കഴിച്ച് എഴുന്നേറ്റു നടത്തിയിട്ടുണ്ടെന്നും മറ്റും പറഞ്ഞാണ് പലഭാഗങ്ങളില്‍ നിന്നും നിരവധി ആളുകള്‍ക്ക് മരുന്ന് കൊടുത്ത് ഇവര്‍ ലക്ഷങ്ങള്‍ കൈക്കലാക്കിയത്. ആന്ധ്രാ സ്വദേശികളാണ് പിടിയിലായതെങ്കിലും ഇവര്‍ നന്നായി മലയാളം സംസാരിക്കും. കണ്ണൂര്‍ പാപ്പിനിശ്ശേരിയിലാണ് ഈ സംഘം താമസിച്ചിരുന്നതെന്നും പൊലീസ് അറിയിച്ചു.

Keywords: Lakhs were extorted by selling fake Ayurvedic medicine; Natives of Andhra Pradesh arrested, Kannur, News, Arrested, Andra Natives, Police, Complaint, Social Media, Cheating, Kerala News.

Post a Comment