ദുബൈ: (KVARTHA) ഫലസ്തീനുമായുള്ള സംഘര്‍ഷത്തിനിടെ ഇസ്രാഈലിനെ പരസ്യമായി പിന്തുണച്ചതിനെ തുടര്‍ന്ന് അല്‍ സബാ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സിനെ പുറത്താക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വാട്‌സ് അപിലെ സ്റ്റാറ്റസ് അപ്ഡേറ്റിലൂടെ നഴ്സ് ഇസ്രാഈലിന് പിന്തുണ നല്‍കിയെന്നും അതില്‍ ഫലസ്തീനികളെ തീവ്രവാദികളായി മുദ്രകുത്തുകയും ഇസ്രാഈലി പതാക അവതരിപ്പിക്കുകയും ചെയ്തുവെന്നും അഭിഭാഷകനായ ബന്ദര്‍ അല്‍ മുതൈരിയാണ് നഴ്സിനെതിരെ പരാതി നല്‍കിയത്.
ചോദ്യം ചെയ്യലില്‍, നഴ്സ് തന്റെ നിലപാടില്‍ നിന്ന് ഒഴിഞ്ഞുമാറാതെ തന്റെ ഇസ്രാഈല്‍ അനുകൂല വികാരം തുറന്നുപറയുകയും ചെയ്തുവെന്നാണ് വിവരം. കുവൈതില്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്യുന്ന രണ്ടാമത്തെ പ്രവാസിയെയാണ് ഇത്തരത്തില്‍ പുറത്താക്കിയത്.
ഇസ്രാഈല്‍ അനുകൂല പോസ്റ്റ് ഇട്ടതിന് മലയാളി നഴ്സിനെ പുറത്താക്കിയതിന് പന്നാലെ മറ്റൊരു മലയാളി നഴ്സിനെ കൂടി പുറത്താക്കാന്‍ നടപടി സ്വീകരിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു. ഇത്തരം പ്രതികരണം നടത്തുന്നതില്‍ നിന്ന് ആളുകള്‍ പിന്മാറണോ എന്നതില്‍ അഡൈ്വസറി ഇറക്കാന്‍ ഭരണകൂടം ആലോചിക്കുന്നതായാണ് പുറത്ത് വരുന്ന വിവരം.
ഇസ്രാഈലിനെ പ്രതിരോധിക്കാനുള്ള അവകാശം ഫലസ്തീന്‍ ജനതയ്ക്കുണ്ടെന്ന് അടിയുറച്ച് വിശ്വസിക്കുന്ന രാജ്യമാണ് കുവൈത്. ജെറുസലേമിലെ അല്‍ അഖ്സ പള്ളിക്ക് നേരെയുണ്ടായ ഇസ്രാഈല്‍ ആക്രമണം അന്താരാഷ്ട്ര നിയമത്തിന് കീഴില്‍ വരുന്നതാണെന്നും അറബ് രാജ്യങ്ങള്‍ ഫലസ്തീനിയന്‍ ജനതയുടെ ചെറുത്ത് നില്‍പ്പിന് പിന്തുണ നല്‍കണമെന്നും കുവൈത് വ്യക്തമാക്കിയിരുന്നു.
ഖത്വറിനും ഫലസ്തീന്‍ അനുകൂല നിലപാടാണ് ഉള്ളത്. ഫലസ്തീനികളെ കൊന്നൊടുക്കാനുള്ള അവകാശം ഇസ്രാഈലിന് ഇല്ലെന്ന് ഖത്വര്‍ ഭരണാധികാരി ശെയ്ഖ് തമീം ബിന്‍ ഹമാദ് അല്‍ താനി പറഞ്ഞിരുന്നു. ഫലസ്തീനികളുടെ ജീവന് വിലയില്ലെന്ന, അവിടുത്തെ കുട്ടികള്‍ക്ക് പേരോ മുഖമോ ഇല്ലെന്ന തരത്തിലുള്ള ലോകത്തിന്റെ ഇരട്ടത്താപ്പ് അനുവദിക്കാനാകില്ലെന്നും ഖത്വര്‍ എമിര്‍ വ്യക്തമാക്കിയിരുന്നു.
ഇസ്രാഈലിനും ഹമാസിനുമിടയിലെ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഖത്വര്‍. ദോഹയില്‍ ഹമാസ് ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. ദോഹയിലെ ഹമാസ് ഓഫീസ് അടച്ചുപൂട്ടണമെന്ന പശ്ചാത്യ രാജ്യങ്ങളുടെ ആവശ്യം ഖത്വര്‍ നിരാകരിച്ചിരുന്നു. ഹമാസ് പ്രതിനിധികളുമായുള്ള ആവശ്യത്തിനായി ദോഹയിലെ ഹമാസ് ഓഫീസ് പ്രവര്‍ത്തിക്കണമെന്നാണ് ഖത്വറിന്റെ വാദം.
Nurse Expelled | വാട്‌സ് അപിലെ സ്റ്റാറ്റസ് അപ്ഡേറ്റിലൂടെ ഇസ്രാഈല്‍ അനുകൂല പോസ്റ്റ് ഇട്ടു; മലയാളി നഴ്‌സിനെ കുവൈതില്‍ പുറത്താക്കി
മറ്റൊരു സ്റ്റാഫിനെ പുറത്താക്കാനുള്ള നടപടി സ്വീകരിച്ചുവരികയാണെന്ന് അധികൃതര്‍
Dubai News, Kuwait News, Nurse, Pro-Israel, Conflict, Palestine, Social