പെരുവനത്തിന്റെ പാണ്ടിമേളം ആസ്വദിക്കുന്നതിനായി കണ്ണൂർ ജില്ലയ്ക്കു പുറത്തുനിന്നും പൂര പ്രേമികൾ എത്തിയിരുന്നു. കണ്ണൂര്‍ കോര്‍പറേഷന്‍ ഒരുക്കുന്ന കണ്ണൂര്‍ ദസറയുടെ മൂന്നാം ദിനത്തിൽ സാസ്കാരിക സമ്മേളനത്തോടെ ആരംഭിച്ച പരിപാടി എഴുത്തുകാരൻ കൽപറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു. ലോകം യുദ്ധ മുഖത്ത് നിൽക്കുമ്പോൾ എല്ലാവരും ഒരുമിക്കുന്ന കണ്ണൂർ ദസറ ലോക സമാധാനത്തിന് വലിയ സമ്മാനമായി മാറുന്ന വേദിയായി മാറണമെന്ന് കൽപറ്റ നാരായണൻ പറഞ്ഞു.
ഇത് ഹൃദയങ്ങളുടെ ഉത്സവമാണ്. കൊറോണക്ക് ശേഷം എല്ലാം അവസാനിച്ചെന്ന് കരുതിയേടത്തു നിന്നുള്ള ഉയിർത്തെഴുന്നേൽപ്പാണ്. ഇവിടെ വിഭാഗീയ ചിന്തകൾക്ക് സ്ഥാനമില്ല. അപര വിദ്വേഷത്തിനെതിരെയുള്ളതാണ് ആഘോഷം. സമൂഹത്തിലെ എല്ലാ വിദ്വേഷത്തിനും പ്രതിവിധി ഉത്സവമാണ് എന്നും അദ്ദേഹം പറഞ്ഞു. അമ്മ എന്ന വെളിച്ചവും കരുതലും ഇല്ലാതാകുന്നത് പോലും ആശ്വാസമായി കരുതുന്നത് ഇതിവൃത്തമായ 'ആശ്വാസം ' എന്ന കവിത ചൊല്ലിയാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
കോർപറേഷൻ കൗൺസിലർ കൂക്കിരി രാജേഷ് അധ്യക്ഷനായി. മനുഷ്യാവകാശ കമീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ കെ ബൈജുനാഥ്, പെരുവനം കുട്ടൻ മാരാർ എന്നിവർ മുഖ്യാതിഥിയായി. മുണ്ടേരി ഗംഗാധരന്‍, ഇ വി ജി നമ്പ്യാര്‍, ഒ അശോക് കുമാര്‍, മനോഹരന്‍ സി, വി ബാലകൃഷ്ണന്‍, മിനി അനിൽകുമാർ തുടങ്ങിയവര്‍ സംസാരിച്ചു. കെ എം സരസ, മിനി അനില്‍ കുമാര്‍, അഡ്വ. ചിത്തിര ശശിധരന്‍, പി ആർ സ്മിത തുടങ്ങിയവർ സന്നിഹിതരായിരുന്നു.
തുടര്‍ന്ന് ദേവിക സജീവന്‍ അവതരിപ്പിച്ച ഭരതനാട്യം, കണ്ണൂര്‍ കോര്‍പറേഷന്‍ ജീവനക്കാര്‍ അവതരിപ്പിച്ച ഡാന്‍ഡിയ നൃത്തം, ഫ്‌ലവേഴ്സ് ടി വി ടോപ് സിംഗര്‍ ഫൈനലിസ്റ്റ് സിദ്നാന്‍ താജ് അവതരിപ്പിച്ച ഗാനങ്ങൾ, കോർപറേഷൻ ബഡ്സ് സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച ഗ്രൂപ് ഡാൻസ് എന്നിവ അരങ്ങേറി.
Keywords: News, Kannur, Kerala, Pandi Melam, Kuttan Marar, Dasara, Kuttan Marar's Pandi Melam at Kannur Stadium.
< !- START disable copy paste -->