Follow KVARTHA on Google news Follow Us!
ad

Chain Lost | കെ എസ് ആര്‍ ടി സി ബസില്‍ വച്ച് നഷ്ടമായ താലിമാല കണ്ടെത്തി ഉടമയ്ക്ക് കൈമാറി മാതൃകയായി ഡ്രൈവറും കന്‍ഡക്ടറും

മാതൃകയായത് താമരശ്ശേരി ഡിപോയിലെ എന്‍വി റഫീഖും എഎം റഫീഖും Gold Chain, Lost, KSRTC, Conductor, Driver, Phone Call, Kerala News
കൊല്ലം: (KVARTHA) സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങുന്നതിനിടെ കെ എസ് ആര്‍ ടി സി ബസില്‍ വച്ച് നഷ്ടമായ മൂന്നരപ്പവന്റെ താലിമാല കണ്ടെത്തി ഉടമയ്ക്ക് കൈമാറി മാതൃകയായി ഡ്രൈവറും കന്‍ഡക്ടറും. പള്ളിക്കല്‍ ആനകുന്നം മൂഴിയില്‍ പുത്തന്‍വീട്ടില്‍ ഉണ്ണിമായയുടെ മാലയാണ് കഴിഞ്ഞദിവസം യാത്രയ്ക്കിടെ നഷ്ടമായത്.

KSRTC employees found lost gold necklace and returned it, Thiruvananthapuram, News, Gold Chain, Lost, KSRTC, Conductor, Driver, Phone Call, Unnimaya, Shiju, Kerala News

താമരശ്ശേരി ഡിപോയിലെ ഡ്രൈവര്‍ കം കന്‍ഡക്ടര്‍മാരായ മലപ്പുറം കോട്ടപ്പടി സ്വദേശി എന്‍വി റഫീഖും താമരശ്ശേരി സ്വദേശി എഎം റഫീഖും ചേര്‍ന്നാണ് മാല കണ്ടെത്തി തിരിച്ചുനല്‍കിയത്.

താമരശ്ശേരി-തിരുവനന്തപുരം സൂപര്‍ ഫാസ്റ്റില്‍ തിങ്കളാഴ്ച രാത്രി എട്ടേമുക്കാലിന് കൊല്ലം റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്നാണ് ഉണ്ണിമായയും ഭര്‍ത്താവ് ഷിജുവും കയറിയത്. തിരൂരിലുള്ള സുഹൃത്തിന്റെ വീട്ടില്‍പ്പോയി മടങ്ങിയതായിരുന്നു ഇരുവരും.

പാരിപ്പള്ളിയില്‍ ബസിറങ്ങി, വീട്ടിലെത്തിയശേഷമാണ് മാല നഷ്ടമായ വിവരം അറിയുന്നത്. തുടര്‍ന്ന് ഷിജുവിന്റെ സുഹൃത്ത് സന്തോഷ് ഉടന്‍തന്നെ താമരശ്ശേരി ഡിപോയുമായി ബന്ധപ്പെട്ട് ഡ്രൈവറുടെയും കന്‍ഡക്ടറുടെയും നമ്പര്‍ കണ്ടെത്തി അവരുമായി ബന്ധപ്പെട്ടു. തിരുവനന്തപുരത്ത് എത്തിയ ബസില്‍നിന്ന് ജീവനക്കാര്‍ പുറത്തെത്തിയിരുന്നുവെങ്കിലും വിവരമറിഞ്ഞപ്പോള്‍ പെട്ടെന്നുതന്നെ തിരികെ ചെന്ന് ബസില്‍ പരിശോധന നടത്തുകയും മാല കണ്ടെത്തുകയും ചെയ്തു.

ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ ഷിജുവും ഉണ്ണിമായയും ഡിപോയിലെത്തി റഫീഖുമാരില്‍നിന്ന് മാല ഏറ്റുവാങ്ങി. നഷ്ടമായെന്ന് കരുതിയ മാലയാണ് ഉണ്ണിമായക്ക് തിരികെ കിട്ടിയത്. അതിന്റെ സന്തോഷം അവരുടെ മുഖത്ത് കാണാമായിരുന്നു. ഇരുവര്‍ക്കും നന്ദിയറിയിച്ചശേഷമാണ് ദമ്പതികള്‍ പള്ളിക്കലേക്ക് മടങ്ങിയത്.

Keywords: KSRTC employees found lost gold necklace and returned it, Thiruvananthapuram, News, Gold Chain, Lost, KSRTC, Conductor, Driver, Phone Call, Unnimaya, Shiju, Kerala News.

Post a Comment