Follow KVARTHA on Google news Follow Us!
ad

Accidental Death | വടകരയില്‍ ദേശീയ പാതയില്‍ ട്രാവലര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞ് ഒരു സ്ത്രീ മരിച്ചു; 12 പേര്‍ക്ക് പരുക്കേറ്റു, ഒരാളുടെ നില ഗുരുതരം

മരണാന്തര ചടങ്ങിന് പോയവരാണ് അപകടത്തില്‍ പെട്ടത് Kozhikode News, One Died, Tempo Traveller, Accident, Vadakara News, Woman, Injured
കോഴിക്കോട്: (KVARTHA) വടകര മടപ്പള്ളിയില്‍ ദേശീയ പാതയില്‍ വാഹനാപകടത്തില്‍ ഒരു സ്ത്രീ മരിച്ചു. സാലിയ (60) ആണ് മരിച്ചത്. അപകടത്തില്‍ 12 പേര്‍ക്ക് പരുക്കേറ്റു. ചൊവ്വാഴ്ച (24.10.2023) പുലര്‍ചെയായിരുന്നു അപകടം ഉണ്ടായത്.

പരുക്കേറ്റ മൂന്ന് പേരെ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. പരുക്കേറ്റ മറ്റുള്ളവര്‍ വടകരയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ടെംപോ ട്രാവലര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞാണ് അപകടം. പാലയില്‍ നിന്ന് കാസര്‍കോട് മരണാന്തര ചടങ്ങിന് പോയിരുന്നവരാണ് അപകടത്തില്‍ പെട്ടത്.



Keywords: News, Kerala, Kerala-News, Accident-News, Malayalam-News, Kozhikode News, One Died, Tempo Traveller, Accident, Vadakara News, Woman, Injured, Kozhikode: One died in Tempo Traveller accident at Vadakara.

Post a Comment