Follow KVARTHA on Google news Follow Us!
ad

Clash | കൊല്ലത്ത് യുഡിഎഫ് സംഘടിപ്പിച്ച പദയാത്രയില്‍ കോണ്‍ഗ്രസുകാര്‍ തമ്മിലടി; ഇരുചേരികളായി ആരംഭിച്ച പോര്‍വിളിയും ഉന്തും തള്ളും കയ്യാങ്കളിയില്‍ എത്തി

മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധമാണ് അടിക്ക് കാരണം Kollam News, Kerala News, Congress Workers, Fought, Each Other
കൊല്ലം: (KVARTHA) യുഡിഎഫ് കരുനാഗപ്പള്ളി മണ്ഡലം കമിറ്റി സംഘടിപ്പിച്ച പദയാത്രയില്‍ കോണ്‍ഗ്രസുകാര്‍ തമ്മില്‍ ഗ്രൂപ് തിരിഞ്ഞ് അടി. മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധമാണ് സംഘര്‍ഷത്തിന് കാരണം.

യുഡിഎഫ് ടൗണ്‍ മണ്ഡലം കമിറ്റിയുടെ നേതൃത്വത്തില്‍ യുഡിഎഫ് ചെയര്‍മാന്‍ ആര്‍ ദേവരാജന്‍, മണ്ഡലം പ്രസിഡന്റ് ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പദയാത്ര സംഘടിപ്പിച്ചത്. പദയാത്ര ആലുംകടവില്‍ എത്തുന്നതിന് മുമ്പ് തന്നെ ഇരു വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം തുടങ്ങിയിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

കരുനാഗപ്പള്ളിയില്‍ നിലനില്‍ക്കുന്ന പ്രതിഷേധം ഇതോടെ പരസ്യമായി നഗരവീഥിയിലെ കയ്യാങ്കളിയില്‍ എത്തുകയായിരുന്നു. കെ സി വേണുഗോപാല്‍ പക്ഷത്തെ കപ്പത്തൂര്‍ റോയി, അനില്‍ കാരമൂട്ടില്‍ തുടങ്ങിയവര്‍ ഒരുപക്ഷത്തും മണ്ഡലം പ്രസിഡന്റ് ആയിരുന്ന ജയകുമാര്‍, അമ്പിളി തുടങ്ങിയവര്‍ മറു പക്ഷത്തും അണിനിരന്ന് പരസ്പരം വാക് തര്‍ക്കത്തിലും ഉന്തും തള്ളുമായി കയ്യാങ്കളിയിലും എത്തുകയായിരുന്നു.




Keywords: News, Kerala, Kerala-News, Politics, Politics-News, Kollam News, Kerala News, Congress Workers, Fought, Each Other, March, Karunagappally News, UDF, Padayatra, Clash, Political Party, Kollam: Congress workers fought against each other during UDF March at Karunagappally.

Post a Comment