Follow KVARTHA on Google news Follow Us!
ad

Kundara Johny | കിരീടത്തിലെ പരമേശ്വരനെ അഭിനയിച്ച് പൊലിപ്പിച്ച കുണ്ടറ ജോണിയെ എങ്ങനെ മറക്കും; വിട വാങ്ങിയത് വിലന്‍ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടംപിടിച്ച താരം; സംസ്‌കാര ചടങ്ങുകള്‍ വ്യാഴാഴ്ച

ഹോടെലില്‍നിന്ന് ഭക്ഷണം കഴിച്ച് മകനൊപ്പം വീട്ടിലേക്ക് മടങ്ങുന്ന വഴി നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു Actor, Kundara Johny, Passed Away, Death, Funera
കൊല്ലം: (KVARTHA) അന്തരിച്ച നടന്‍ കുണ്ടറ ജോണി(71)യുടെ സംസ്‌കാര ചടങ്ങുകള്‍ വ്യാഴാഴ്ച (19.10.2023) നടക്കും. ബുധനാഴ്ച (18.10.2023) രാവിലെ 10 മണിക്ക് കൊല്ലം കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബില്‍ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ഉച്ചയോടെ കുണ്ടറ കുടുംബവീട്ടിലേക്ക് കൊണ്ടുപോകും.

ചൊവ്വാഴ്ച (17.10.2023) രാത്രി 10 മണിയോടെ കൊല്ലം ബെല്‍സിയര്‍ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. ഹൃദയാസ്തംഭനത്തെ തുടര്‍ന്നാണ് മരണം. ഹോടെലില്‍നിന്ന് ഭക്ഷണം കഴിച്ച് മകനൊപ്പം വീട്ടിലേക്ക് മടങ്ങുന്ന വഴി നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏറെ കാലമായി ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ച കുണ്ടറ ജോണി, അവസാനമായി വേഷമിട്ട ചിത്രം ഉണ്ണി മുകുന്ദന്‍ നായകനായ മേപ്പടിയാന്‍. മോഹന്‍ലാലിനൊപ്പം കിരീടത്തില്‍ ചെയ്ത പരമേശ്വരന്‍ എന്ന കഥാപാത്രവും ചെങ്കോലിലെ കഥാപാത്രവും ഏറെ ശ്രദ്ധേയമായി.

കിരീടത്തിലെ വിലന്‍ (Villain) കഥാപാത്രങ്ങളില്‍ കുണ്ടറ ജോണിയുടെ പരമേശ്വരനോളം മാറ്റത്തിന് വിധേയനായ മറ്റൊരാള്‍ ഇല്ല. കിരീടത്തില്‍ കയ്യൂക്കിന്റെ ബലത്തില്‍ വിശ്വസിക്കുന്ന നിഷ്ഠൂരനെങ്കില്‍ ചെങ്കോലിലെത്തുമ്പോള്‍ അയാള്‍ പഴയകാല ജീവിതത്തിന്റെ നിരര്‍ഥകതയെക്കുറിച്ച് ഓര്‍ക്കുന്നയാളാണ്. ജീവിതത്തോട് മൊത്തത്തില്‍ നിസ്സംഗത പുലര്‍ത്തുന്ന മനുഷ്യന്‍. ജീവിതം വഴിമുട്ടിയ സേതുമാധവന് മീന്‍ കച്ചവടം തുടങ്ങാന്‍ സൈകിള്‍ വാടകയ്ക്ക് നല്‍കുന്നതും അയാള്‍ തന്നെ.

കൊല്ലം ജില്ലയിലെ കുണ്ടറയിലാണ് ജോണി ജനിച്ചത്. പിതാവ് ജോസഫ്, അമ്മ കാതറിന്‍. കൊല്ലം ഫാത്വിമ മാതാ കോളജ്, ശ്രീ നാരായണ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കോളജില്‍ പഠനകാലത്ത് കൊല്ലം ജില്ലാ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായിരുന്നു.

1978ല്‍ ഇറങ്ങിയ 'നിത്യവസന്തം' ആയിരുന്നു ആദ്യ സിനിമ. പിന്നാലെ എ ബി രാജിന്റെ കഴുകന്‍, ചന്ദ്രകുമാറിന്റെ അഗ്‌നിപര്‍വതം, കരിമ്പന, രജനീഗന്ധി, ആറാം തമ്പുരാന്‍, ഗോഡ് ഫാദര്‍ തുടങ്ങി ഒട്ടനവധി ചിത്രങ്ങള്‍. പതിയ പതിയെ മലയാളസിനിമയിലെ പധാന വിലനായി മാറിക്കഴിഞ്ഞിരുന്നു കുണ്ടറ ജോണി. മലയാളത്തിന് പുറമേ തെലുങ്കു, തമിഴ്, കന്നട ഭാഷകളിലെ ചില ചിത്രങ്ങളിലും ജോണി അഭിനയിച്ചു. ഭാര്യ : ഡോ. സ്റ്റെല്ല.




Keywords: News, Kerala, Kerala-News, Kollam-News, Obituary, Obituary-News, Actor, Kundara Johny, Passed Away, Death, Funeral, Hospital, Son, Family, Wife, Cinema, Kollam: Actor Kundara Johny passed away.

Post a Comment