Follow KVARTHA on Google news Follow Us!
ad

Accidental Death | സ്‌കൂള്‍ ബസിടിച്ച് സ്‌കൂടര്‍ യാത്രികനായ യുവാവ് മരിച്ചു; കൂടെയുണ്ടായിരുന്ന സഹോദരിക്ക് ഗുരുതരപരുക്ക്

പ്ലസ് വണിന് പഠിക്കുന്ന അനിയത്തിയെ സ്‌കൂളിലാക്കാനായിരുന്നു യാത്ര Kochi News, Youth, Died, Accident, Accidental Death, Road, Bike, Collides, School Bus
കൊച്ചി: (KVARTHA) സഹോദരിയെയും കൂട്ടി സ്‌കൂടറില്‍ പോവുകയായിരുന്ന 21 കാരന്‍ സ്‌കൂള്‍ ബസിടിച്ച് മരിച്ചു. കടവന്ത്ര വിനോഭാനഗര്‍ അഡ്വ. ജോണ്‍ ആലുങ്കല്‍ റോഡില്‍ തൗണ്ടിയാല്‍ വീട്ടില്‍ അഖില്‍ ഫ്രാന്‍സിസ് മാര്‍ട്ടിന്‍ ആണ് മരിച്ചത്. തലയില്‍ ഗുരുതരമായി പരുക്കേറ്റ കൂടെയുണ്ടായിരുന്ന സഹോദരി ആന്‍മരിയ എറണാകുളം മെഡികല്‍ ട്രസ്റ്റ് ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലാണ്.

മുണ്ടംവേലി സാന്റാമരിയ സ്‌കൂളില്‍ പ്ലസ് വണിന് പഠിക്കുന്ന ആന്‍മരിയയെ സ്‌കൂളിലാക്കാന്‍ പോകുമ്പോഴായിരുന്നു ദാരുണ അപകടം നടന്നത്. മുണ്ടംവേലിയില്‍ തന്നെ എം ഇ എസ് കോളേജില്‍ ബി ബി എ വിദ്യാര്‍ഥിയാണ് അഖില്‍. സ്‌കൂടറിന്റെ ഹാന്‍ഡിലില്‍ ബസ് തട്ടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

കൊച്ചി നേവല്‍ബേസിന് സമീപം വ്യാഴാഴ്ച (19.10.2023) രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. അഖിലിന്റെ സ്‌കൂടറില്‍ എതിര്‍ദിശയില്‍ നിന്നും വന്ന ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിനടിയിലേക്ക് തെറിച്ചുവീണ അഖില്‍ തല്‍ക്ഷണം മരിച്ചു. ആന്‍മരിയ എതിര്‍വശത്തേക്കാണ് വീണത്.

അഖിലിന്റെ അച്ഛന്‍ മാര്‍ട്ടിനും അമ്മ ഡെല്‍സയും ചേര്‍ന്ന് ബാങ്കുകളുടെ കളക്ഷന്‍ ഏജന്‍സി നടത്തുകയാണ്. പള്ളുരുത്തി സ്വദേശികളായ ഇവര്‍ രണ്ടു മാസം മുന്‍പാണ് കടവന്ത്രയില്‍ വാടകയ്ക്ക് താമസിക്കാനെത്തിയത്. അഖിലിന്റെ സംസ്‌കാരം വെള്ളിയാഴ്ച (20.10.2023) വൈകുന്നേരം മൂന്നിന് ഇടക്കൊച്ചി മക്‌പെല സെമിതേരിയില്‍ നടക്കും.




Keywords: News, Kerala, Kerala-News, Accident-News, Kochi News, Youth, Died, Accident, Accidental Death, Road, Bike, Collides, School Bus, School, Student, Sister, Brother, Hospital, Injured, Treatment, Kochi: Youth died as bike collides with school bus.

Post a Comment