Follow KVARTHA on Google news Follow Us!
ad

Arrested | പരിശോധനയ്ക്കിടെ ബാഗില്‍ ബോംബുണ്ടെന്ന് ഭീഷണി; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യുവാവ് അറസ്റ്റില്‍

'ലഗേജിന്റെ ഭാരം അനുവദിച്ചതിലും കൂടുതലായിരുന്നു' Kochi News, Youth, Arrested, Fake, Bomb Threat, Nedumbassery International Airport, Police
കൊച്ചി: (KVARTHA) നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബാഗില്‍ ബോംബുണ്ടെന്ന് ഭീഷണി മുഴക്കിയ യുവാവിനെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച (24.10.2023) രാത്രിയാണ് സംഭവം. സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ദുബൈയിലേക്ക് പോകാനെത്തിയ ആലപ്പുഴ സ്വദേശി രാകേഷ് രവീന്ദ്രനാണ് പിടിയിലായത്.

രാകേഷിന്റെ ലഗേജിന്റെ ഭാരം അനുവദിച്ചതിലും കൂടുതലായിരുന്നുവെന്നും ഇതേത്തുടര്‍ന്ന് ലഗേജ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും ജീവനക്കാര്‍ പറഞ്ഞു. ഇതോടെയാണ് യുവാവ് തന്റെ ലഗേജില്‍ ബോംബുണ്ടെന്ന് ഭീഷണി മുഴക്കിയത്. തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് എത്തി പരിശോധന നടത്തുകയായിരുന്നു.

പരിശോധനയും മറ്റ് നടപടിക്രമങ്ങളും കഴിഞ്ഞ് ഒരു മണിക്കൂറിലേറെ വൈകിയാണ് വിമാനം പുറപ്പെട്ടത്. വിമാനത്താവള അധികൃതര്‍ രാകേഷിനെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറി.




Keywords: News, Kerala, Kerala-News, Kochi-News, Kochi News, Youth, Arrested, Fake, Bomb Threat, Nedumbassery International Airport, Police, Kochi: Youth arrested for fake bomb threat at Nedumbassery International Airport.

Post a Comment