Follow KVARTHA on Google news Follow Us!
ad

Accidental Death | കളമശ്ശേരി സ്‌ഫോടനം: 95 ശതമാനം പൊള്ളലേറ്റ 12കാരിയും മരിച്ചു; മരണ സംഖ്യ 3 ആയി; 16 പേര്‍ ഐസിയുവില്‍ തുടരുന്നു

ചികിത്സയില്‍ കഴിയുന്ന 4 പേരുടെ നില ഗുരുതരം Doctors, Confirmed, 12-Year Old, Girl, Died, Kalamassery News, Bomb Blast, Treatment, ICU, Injured,
കൊച്ചി: (KVARTHA) കളമശ്ശേരി സാമ്ര കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. മലയാറ്റൂര്‍ സ്വദേശിയായ കടുവന്‍കുഴി വീട്ടില്‍ ലിബിന(12)യാണ് ഞായറാഴ്ച (29.10.2023) അര്‍ധരാത്രിയോടെ മരണത്തിന് കീഴടങ്ങിയത്.

ബോംബ് സ്‌ഫോടനത്തില്‍ 95 ശതമാനത്തോളം പൊള്ളലേറ്റ കുട്ടിയെ മെഡികല്‍ കോളജ് ആശുപത്രിയിലെ വെന്റിലറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മെഡികല്‍ ബോര്‍ഡ് നിര്‍ദേശപ്രകാരം കുട്ടിയ്ക്ക് ആവശ്യമായ ചികിത്സ നല്‍കിയിരുന്നെങ്കിലും രാത്രിയോടെ കുട്ടി മരുന്നുകളോട് പ്രതികരിക്കാതാകുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

മരിച്ച മറ്റ് രണ്ട് സ്ത്രീകളേയും ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. തൊടുപുഴ സ്വദേശിനിയായ കുമാരി(53) ചികിത്സയിലിരിക്കെ മരിച്ചിരുന്നു. 90 ശതമാനത്തിലേറെ പൊള്ളലേറ്റ് കളമശേരി മെഡികല്‍ കോളജ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ആദ്യം മരിച്ച സ്ത്രീയെ ഞായറാഴ്ച രാത്രിയോടെയാണ് തിരിച്ചറിഞ്ഞത്. കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ്(60) ആണ് മരിച്ചത്. മോതിരത്തില്‍ നിന്നാണ് മരിച്ചത് ലയോണയാണ് തിരിച്ചറിഞ്ഞത്. മകന്‍ വന്നതിന് ശേഷം ഡിഎന്‍എ പരിശോധന നടത്തിയതിന് ശേഷം കൂടുതല്‍ സ്ഥിരീകരണം ഉണ്ടാകുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഇതുവരെ 52 പേരാണ് ചികിത്സ തേടിയത്. നിലവില്‍ 18 പേരാണ് ഐസിയുവിലുള്ളത്. അവരില്‍ 6 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

ഞായറാഴ്ച രാവിലെ 9-42 ന് ആണ് നാടിനെ നടുക്കിയ സ്‌ഫോടനം കളമശ്ശേരിയില്‍ ഉണ്ടായത്. യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടക്കുന്ന വേദിയില്‍ മൂന്ന് സ്‌ഫോടനങ്ങള്‍ ആണ് ഉണ്ടായത്. സംഭവത്തില്‍ കൊച്ചി തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ പൊലീസില്‍ കീഴടങ്ങിയിരുന്നു.




Keywords: News, Kerala, Kerala-News, Crime, Crime-News, Doctors, Confirmed, 12-Year Old, Girl, Died, Kalamassery News, Bomb Blast, Treatment, ICU, Hospital, Injured, Kochi: Three died in Kalamassery bomb blast.

Post a Comment