ആന്തരിക അവയവങ്ങളുടെ രാസപരിശോധന ഫലം രണ്ടു ദിവസത്തിനകം ലഭ്യമാകണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്തിമ റിപോര്‍ട് ലഭ്യമായതിനുശേഷം കൂടുതല്‍ നടപടികള്‍ ഉണ്ടാവുമെന്നാണ് കേസ് അന്വേഷിക്കുന്ന തൃക്കാക്കര പൊലീസ് വ്യക്തമാക്കി. നിലവില്‍ ഹോടെലുടമകള്‍ ഉള്‍പെടെയുള്ളവര്‍ ഒളിവില്‍ പോയിരിക്കുകയാണ്.
കോട്ടയം സ്വദേശി രാഹുല്‍ ഡി നായര്‍ ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതിന് പിന്നാലെ ഇതേ ഹോടെലില്‍ നിന്നും ഓണ്‍ലൈന്‍ മുഖേന ഷവര്‍മ വാങ്ങിക്കഴിച്ച കൂടുതല്‍ പേര്‍ ഭക്ഷ്യവിഷബാധയേറ്റ ലക്ഷണങ്ങളുമായി ചികിത്സതേടി.
ഇതേ ദിവസത്തില്‍ സണ്‍റൈസ് ആശുപത്രിയില്‍ രണ്ട് പേര്‍ കൂടി ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സ തേടിയതായി ഡിഎംഒക്ക് ആശുപത്രി അധികൃതര്‍ റിപോര്‍ട് ചെയ്തു. 19ന് ആറുപേര്‍ വിവിധ സ്ഥലങ്ങളില്‍ ചികിത്സ തേടിയതായി തൃക്കാക്കര മെഡികല്‍ ഓഫീസര്‍ ഡിഎംഒയ്ക്ക് നല്‍കിയ റിപോര്‍ടില്‍ പറയുന്നു. വയറിളക്കം, ഛര്‍ദി എന്നിങ്ങനെ വിവിധ ലക്ഷണങ്ങളോടെയാണ് ചികിത്സ തേടിയിരിക്കുന്നത്.