Follow KVARTHA on Google news Follow Us!
ad

Police Custody | വാളയാര്‍ കേസിലെ നാലാം പ്രതിയുടെ ദുരൂഹമരണം; ഫാക്ടറി സൈറ്റ് മാനേജര്‍ പൊലീസ് കസ്റ്റഡിയില്‍

ചെമ്പ് കമ്പിയും തകിടുകളും മോഷ്ടിക്കാന്‍ ശ്രമിച്ചതിന് മരിച്ചയാളെ നേരത്തെ അധികൃതര്‍ പിടികൂടിയിരുന്നു Police, Investigation, Custody, Walayar Case, Accu
കൊച്ചി: (KVARTHA) വാളയാര്‍ കേസിലെ നാലാം പ്രതി എം മധുവിനെ (33) ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ എറണാകുളം എടയാറിലെ ഫാക്ടറി സൈറ്റ് മാനേജര്‍ പൊലീസ് കസ്റ്റഡിയില്‍. എടയാര്‍ സിങ്കിലെ നിയാസിനെയാണ് ബിനാനിപുരം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.

കരാര്‍ തൊഴിലാളിയായി ജോലി ചെയ്തിരുന്ന ആലുവ ബിനാനിപുരത്തെ സ്ഥാപനത്തില്‍ നിന്ന് ചെമ്പു കമ്പികളും തകിടും മോഷ്ടിച്ച് കടത്തിയെന്ന് ആരോപിച്ച് മധുവിനെ തിങ്കളാഴ്ച (ഒക്ടോബര്‍ 23) ആ സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നുവെന്നാണ് വിവരം. മോഷണ സംഭവത്തില്‍ ഉള്‍പെട്ടവര്‍ക്കെതിരെ പരാതി നല്‍കാന്‍ കംപനി തയ്യാറെടുക്കുന്നതിനിടെയാണ് മധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് അടച്ചുപൂട്ടിപ്പോയ ബിനാനി സിങ്ക് കംപനിയുടെ യന്ത്രഭാഗങ്ങള്‍ സ്‌ക്രാപ് ആയി വില്‍ക്കുന്ന പ്രവര്‍ത്തി പുരോഗമിക്കുകയാണ്. ലോഹ ഭാഗങ്ങള്‍ നീക്കാന്‍ കരാര്‍ എടുത്ത കോണ്‍ട്രാക്ടര്‍ 2022 ഫെബ്രുവരിയിലാണ് ജോലി തുടങ്ങിയത്. ഈ കംപനിയിലെ ലോഹ ഭാഗങ്ങള്‍ നീക്കാന്‍ കരാര്‍ ഏറ്റെടുത്ത കംപനിയിലെ ജീവനക്കാരനായിരുന്നു മധു. പോസ്റ്റുമോര്‍ടം വ്യാഴാഴ്ച (26.10.2023) കളമശ്ശേരി മെഡികല്‍ കോളജ് ആശുപത്രിയില്‍ നടക്കും.


 

Keywords: News, Kerala, Kerala-News, Police-News, Regional-News, Police, Investigation, Custody, Walayar Case, Accused, Mysterious Death, Kochi News, Kerala News, Kochi: One in custody over Walayar case accused mysterious death.

Post a Comment