2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യം ഉള്ളതിനാല്‍ അപ്രതീക്ഷിത ഫലമുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയെ തോല്‍പ്പിച്ച് ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്താനുള്ള സാധ്യതയുണ്ടെന്നും തരൂര്‍ പറഞ്ഞു. 'അതിനാല്‍ കാത്തിരുന്ന് കാണേണ്ടതുണ്ട്' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിങ്കളാഴ്ച ടെക്നോപാര്‍കില്‍ ഓഫീസ് ഉദ്ഘാടനം ചെയ്ത ശേഷം യുഎസ് ആസ്ഥാനമായുള്ള സിലികണ്‍ വാലി ഇന്‍കുബേറ്റഡ് D2C (ഡയറക്ട്-ടു-കണ്‍സ്യൂമര്‍) മാര്‍കറ്റ് പ്ലേസ് ആയ Way(dot)com-ലെ പ്രൊഫഷണലുകളുമായി സംവദിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'തിരഞ്ഞെടുപ്പ് ഫലം വന്നാല്‍, ഒരു സഖ്യമായതിനാല്‍, ആ പാര്‍ടികളുടെ നേതാക്കള്‍ ഒത്തുചേര്‍ന്ന് ആരെയെങ്കിലും പ്രധാനമന്ത്രി സ്ഥാനത്തേക്കു തിരഞ്ഞെടുക്കേണ്ടിവരും. പക്ഷേ എന്റെ അനുമാനം കോണ്‍ഗ്രസില്‍നിന്ന് ഖര്‍ഗെയോ രാഹുല്‍ ഗാന്ധിയോ വന്നേക്കും. ഖര്‍ഗെയാണെങ്കില്‍ ഇന്‍ഡ്യയുടെ ആദ്യ ദളിത് പ്രധാനമന്ത്രിയാകും. അല്ലെങ്കില്‍ രാഹുല്‍ ഗാന്ധിയാകും. കാരണം പല കാര്യങ്ങളിലും അത് (കോണ്‍ഗ്രസ്) ഒരു കുടുംബം നയിക്കുന്ന പാര്‍ടിയാണ്.' എന്നും അദ്ദേഹം പറഞ്ഞു.
തുല്യരില്‍ ഒന്നാമനാണ് പ്രധാനമന്ത്രിയെന്നും ഏല്‍പ്പിക്കപ്പെട്ട ഏത് ഉത്തരവാദിത്തവും നിര്‍വഹിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവില്‍ തനിക്ക് വിശ്വാസമുണ്ടെന്നും മുന്‍ കേന്ദ്രമന്ത്രി കൂടിയായ തരൂര്‍ പറഞ്ഞു.
Keywords: Kharge or Rahul likely to be PM pick, feels Shashi Tharoor, Thiruvananthapuram, News, Kharge, Rahul, Congress, Lok Sabha Election, Politics, Congress, National News.