Students | രാജ്യത്ത് ആദ്യം; മൂകരും ബധിരരുമായ വിദ്യാര്‍ഥികള്‍ ഡ്രോണ്‍ പറത്താനുള്ള പരിശീലനത്തില്‍; ശബ്ദമില്ലാത്ത ലോകത്തുനിന്ന് ഉയരങ്ങള്‍ കീഴടക്കാനൊരുങ്ങി 7 കുട്ടികള്‍

 


കൊച്ചി: (KVARTHA) എറണാകുളം മാണിക്യമംഗലം സെന്റ് ക്ലെയര്‍ സ്‌കൂളിലെ മൂകരും ബധിരരുമായ വിദ്യാര്‍ഥികള്‍ ഡ്രോണ്‍ പറത്താനുള്ള പരിശീലനത്തില്‍. ജയ്‌സണ്‍ ജോയ്, ജിതിന്‍, ആഷിന്‍ പോള്‍, നിഖില്‍ പോള്‍സണ്‍, മുഹമ്മദ് റൗഫ്, ജസ്റ്റിന്‍, അനന്ത കൃഷ്ണന്‍ എന്നിങ്ങനെ ഏഴ് കുട്ടികളാണ് ഡ്രോണ്‍ പറത്തലിന് പരിശീലനം തേടുന്നത്.

ഭിന്നശേഷിക്കാരായ കുട്ടികളായതിനാല്‍ ഡിജിസിഎയുടെ അനുവാദത്തോടെ പ്രത്യേക പരീക്ഷ നടത്തിയാണ് പഠനം. എയര്‍ ഫോഴ്‌സില്‍ നിന്ന് വിരമിച്ച എം ജെ അഗസ്റ്റിന്‍ വിനോദും ഭാര്യ വര്‍ഷയുമാണ് പരിശീലകര്‍. കുട്ടികള്‍ മിടുക്കരാണെന്നും വളരെ വേഗത്തില്‍ അവര്‍ ഡ്രോണ്‍ പരിശീലനം ചെയ്യുന്നുണ്ടെന്നും ട്രെയിനര്‍ വര്‍ഷ പറയുന്നു.

കഴിഞ്ഞ ഓഗസ്റ്റിലാണ് സ്‌കൂളില്‍ നീലീശ്വരത്തെ ആമോസ് എന്ന സ്ഥാപനം ഡ്രോണ്‍ പറത്താന്‍ പരിശീലനം നല്‍കിത്തുടങ്ങിയത്. രണ്ട് മാസത്തെ ഇന്റേണ്‍ഷിപ് കൂടി കഴിയുന്നതോടെ ഡ്രോണ്‍ പറത്തുന്നതിന് ഡിജിസിഎ അംഗീകാരമുള്ള സര്‍ടിഫിക്കറ്റ് ഇവര്‍ക്ക് ലഭിക്കും. ഇതോടെ മികച്ച തൊഴിലവസരങ്ങള്‍ തേടിയെത്തുമെന്നാണ് ഇവരുടെ പ്രതീക്ഷ. രാജ്യത്ത് ആദ്യമായി പുതുചരിത്രം കുറിക്കാനുള്ള ശ്രമത്തിലാണ് കേരളത്തിലെ ഈ വിദ്യാര്‍ഥികള്‍.

Students | രാജ്യത്ത് ആദ്യം; മൂകരും ബധിരരുമായ വിദ്യാര്‍ഥികള്‍ ഡ്രോണ്‍ പറത്താനുള്ള പരിശീലനത്തില്‍; ശബ്ദമില്ലാത്ത ലോകത്തുനിന്ന് ഉയരങ്ങള്‍ കീഴടക്കാനൊരുങ്ങി 7 കുട്ടികള്‍



Keywords: News, Kerala, Kerala-News, Kerala News, Kochi News, Students, Deaf and Dumb, Train, Fly, Drones, Educational-News, Kerala: Deaf and Dumb students train to fly drones.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia