കേരളത്തിലെ പന്ത്രണ്ടായിരത്തോളം ജ്വലറികളില്‍ ഭൂരിഭാഗവും ബി ഐ എസ് ഹോള്‍ മാര്‍കിംഗ് ലൈസന്‍സ് എടുത്തിട്ടുണ്ട്. 105 ഹോള്‍ മാര്‍കിംഗ് സെന്റര്‍ കേരളത്തിലുണ്ട്. ഒരു ലക്ഷം കോടിക്ക് മുകളില്‍ വാര്‍ഷിക വിറ്റു വരവുള്ള കേരളം, ഇന്‍ഡ്യയിലെ ഏറ്റവും കൂടുതല്‍ സ്വര്‍ണം വില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ്. 200-250 ടണ്‍ സ്വര്‍ണമാണ് വാര്‍ഷിക ഉപഭോഗം. സമ്പൂര്‍ണ ഹോള്‍ മാര്‍കിംഗ് സംസ്ഥാനമായി മാറിയതോടെ കേരളം ഇന്‍ഡ്യന്‍ സ്വര്‍ണാഭരണ വിപണിയുടെ ഹബായി മാറുമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ്‌സ് അസോസിയേഷന്‍ (AKGSMA) സംസ്ഥാന ട്രഷറര്‍ അഡ്വ. എസ് അബ്ദുല്‍ നാസര്‍ പറഞ്ഞു.
കേരളത്തില്‍ ഒരു വര്‍ഷം ഒരു കോടിക്കു മുകളില്‍ ആഭരണങ്ങളില്‍ ഹോള്‍ മാര്‍കിംഗ് മുദ്ര പതിക്കുന്നുണ്ട്. രാജ്യത്ത് ഹോള്‍ മാര്‍കിംഗ് നിര്‍ബന്ധമാക്കുമ്പോള്‍ 256 ജില്ലകളാണ് ഈ പരിധിയില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ 350 ഓളം ജില്ലകളില്‍ ഹോള്‍ മാര്‍കിംഗ് നിര്‍ബന്ധമാണ്. ഹോള്‍ മാര്‍കിംഗ് സെന്ററുകളുടെ എണ്ണം 945ല്‍ നിന്ന് 1500 ആയി ഉയര്‍ന്നിട്ടുണ്ട്. 34,647 ജ്വലറികള്‍ ആയിരുന്നു തുടക്കത്തില്‍ ലൈസന്‍സ് എടുത്തിട്ടുണ്ടായിരുന്നത്. ഇപ്പോള്‍ അത് രണ്ട് ലക്ഷത്തോളമായി മാറി.
നാലു ലക്ഷത്തിലധികം സ്വര്‍ണാഭരണങ്ങളില്‍ ഒരു ദിവസം ഇന്‍ഡ്യയില്‍ ഹോള്‍ മാര്‍കിംഗ് ചെയ്യുന്നുണ്ടെന്നാണ് കണക്ക്. 30 കോടി ആഭരണങ്ങള്‍ ഇതുവരെയായി ഹോള്‍ മാര്‍കിംഗ് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു വര്‍ഷം 15 കോടി ആഭരണങ്ങളില്‍ ഹോള്‍ മാര്‍കിംഗ് ചെയ്യാനുള്ള സംവിധാനം ഇപ്പോള്‍ രാജ്യത്തുണ്ട്.
Keywords: Gold News, Business, Jwellery, Kerala News, Malayalam News, Business News, Kerala become complete Hallmarking state.
< !- START disable copy paste -->