കുടക്: (KVARTHA) സാമ്പാറിന് കൂടിയെന്ന് പറഞ്ഞ് വഴക്കിട്ട പിതാവിനെ മകന്‍ കൊലപ്പെടുത്തിയതായി പൊലീസ്. കര്‍ണാടകയില്‍ കുടകിലെ വിരാജ്‌പേട്ട് താലൂകിലെ നംഗല ഗ്രാമത്തില്‍ ബുധനാഴ്ച രാത്രിയാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സി കെ ചിട്ടിയപ്പ (63) എന്ന വയോധികനാണ് മരിച്ചത്. ഇയാളുടെ മകന്‍ ദര്‍ശന്‍ തമ്മയ്യ (38) അറസ്റ്റിലായി.
കൃത്യത്തെ കുറിച്ച് വിരാജ്‌പേട്ട റൂറല്‍ പൊലീസ് പറയുന്നത് ഇങ്ങനെ: ചിട്ടിയപ്പയുടെ ഭാര്യ നേരത്തെ മരണപ്പെട്ടിരുന്നു. മൂത്തമകനും മരുമകളും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബന്ധുവീട്ടില്‍ പോയിരുന്നു. അതുകൊണ്ട് വീട്ടില്‍ ഇളയമകന്‍ ദര്‍ശനാണ് ഭക്ഷണം തയ്യാറാക്കിയിരുന്നത്.
സംഭവ ദിവസം ദര്‍ശന്‍ ഉണ്ടാക്കിയ സാമ്പാറില്‍ മുളക് കൂടെയിയതിന് ചിട്ടിയപ്പ മകനെ വഴക്ക് പറഞ്ഞിരുന്നു. ഇതില്‍ പ്രകോപിതനായ ദര്‍ശന്‍ പിതാവിനെ മര്‍ദിച്ചു. ഗുരുതരമായി പരുക്കേറ്റ ചിട്ടിയപ്പ മരിക്കുകയായിരുന്നു. വിഷയത്തില്‍ കേസെടുത്ത പൊലീസ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്.
Killed | എരിവ് കൂടി; 'സാമ്പാര്‍ രുചിയില്ലെന്ന് പറഞ്ഞ് വഴക്കിട്ട പിതാവിനെ മകന്‍ കൊലപ്പെടുത്തി'
കൊല്ലപ്പെട്ട വയോധികന്റെ ഭാര്യ നേരത്തെ മരണപ്പെട്ടിരുന്നു
Karnataka News, Nangala News, Virajpet, Kodagu News, Youth, Killed, Man, Complaint, Spicy, Sa