കണ്ണൂര്‍: (KVARTHA) പാനൂരില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ പൊലീസ് കാപ ചുമത്തി നാടു കടത്തി. പാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെഎം ശ്രീലാലിനെയാണ് നാടു കടത്തിയത്. കണ്ണൂര്‍ റേന്‍ജ് ഡിഐജി തോംസൺ ജോസിന്റെ
ഉത്തരവ് പ്രകാരമാണ് ഇയാളെ ജില്ലയില്‍ പ്രവേശിപ്പിക്കുന്നത് വിലക്കിയത്.
പാനൂര്‍ സി ഐ എംപി ആസാദ് സമര്‍പ്പിച്ച റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേന്‍ജ് ഡി ഐ ജിയുടേതാണ് ഉത്തരവ്. ഒരു വര്‍ഷത്തേക്കാണ് നടപടി. നെടുമ്പാശ്ശേരിയില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി കവര്‍ച നടത്തിയ കേസിലും, ചൊക്ലി സ്റ്റേഷനില്‍ യുവാവിനെ അടിച്ചു പരിക്കേല്‍പ്പിച്ച കേസിലും, പാനൂര്‍ സ്റ്റേഷന്‍ പരിധിയില്‍ ആയുധം കൈവശം വച്ച കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
സിവില്‍ പൊലീസ് ഓഫീസര്‍മാരായ പി രോഷിത്, ശ്രീജിത് കോടിയേരി, കെകെ ശംസീര്‍ എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Keywords: Kannur: Youth accused in several criminal cases deported, Kannur, News, KAAPA, Deported, Criminal Case, Police, Injury, Theft, Kerala News.