കണ്ണൂര്‍: (KVARTHA) തളിപ്പറമ്പില്‍ കെ എഫ് സി ചികന്‍ ഫ്രാഞ്ചൈസി നല്‍കാമെന്ന് വിശ്വസിപ്പിച്ച് 11,80,000 രൂപ തട്ടിയെടുത്തതായി പരാതി. കാക്കാഞ്ചാല്‍ ശാന്തിനഗറിലെ രശ്മികയില്‍ പി വി രമേശനാണ് താന്‍ വഞ്ചിക്കപ്പെട്ടതായി ചൂണ്ടികാട്ടി തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയത്.
നവി മുംബൈയിലെ രാജേഷ് ശര്‍മ്മ എന്നയാളുടെ പേരിലാണ് കേസ്. പ്രമുഖ ഫ്രൈഡ് ചികന്‍ കംപനിയായ കെ എഫ് സിയുടെ ഫ്രാഞ്ചൈസി നല്‍കുന്ന ഏജന്‍സിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് രാജേഷ് ശര്‍മ്മ ഒക്ടോബര്‍ 12 ന് 2,65,500 രൂപയും 17 ന് 9,14,500 രൂപയും ഫെഡറല്‍ ബാങ്കിന്റെ അകൗണ്ട് മുഖേന കൈപ്പറ്റിയെന്നാണ് പരാതി. ഇത് മന:പൂര്‍വം വഞ്ചിക്കാനാണെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് രമേശന്‍ പരാതി നല്‍കിയത്.
Money Extorted | കെ എഫ് സി ചികന്‍ ഫ്രാഞ്ചൈസി നല്‍കാമെന്ന് വാഗ്ധാനം ചെയ്ത് 11 ലക്ഷം തട്ടിയെടുത്തതായി പരാതി
'മന:പൂര്‍വം വഞ്ചിക്കുകയായിരുന്നു'
KFC, Taliparamba News, Kannur News, Complaint, Fraud, Kentucky Fried Chicken, Chicken Franchise, Extorted, Money, 1