ചെന്നൈ: (KVARTHA) നടന്‍ കാളിദാസ് ജയറാം വിവാഹിതനാകുന്നു. മോഡല്‍ താരിണി കലിംഗരായറാണ് വധു. 'ഷി തമിഴ് നക്ഷത്ര പുരസ്‌കാര' വേദിയിലാണ് കാളിദാസ് വിവാഹ കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ കുറച്ചുനാളുകളായി ഇരുവരും പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
ഷി തമിഴ് നക്ഷത്രം 2023 അവര്‍ഡ് വേദിയില്‍ താരിണിക്കൊപ്പമാണ് കാളിദാസ് ജയറാം എത്തിയത്. മികച്ച ഫാഷന്‍ മോഡലിനുളള പുരസ്‌കാരം താരിണി കലിംഗരായര്‍ക്കായിരുന്നു. പുരസ്‌കാരം നല്‍കിയതിന് ശേഷം കാളിദാസ് ജയറാമിനെ വേദിയിലേക്ക് ക്ഷണിച്ചു. സ്റ്റേജിലെത്തിയ കാളിദാസിനോട് താരിണിയുമായുള്ള ബന്ധത്തെ കുറിച്ച് അവതാരക ചോദിച്ചപ്പോള്‍ വിവാഹം കഴിക്കാന്‍ പോകുന്നുവെന്നായിരുന്നു മറുപടി.
കഴിഞ്ഞ വര്‍ഷമാണ് താരിണിമായുള്ള പ്രണയം സമൂഹമാധ്യമങ്ങളിലൂടെ കാളിദാസ് ജയറാം വെളിപ്പെടുത്തിയത്. 2021 ലെ ലിവാ മിസ് ദിവാ റണറപ് ആയിരുന്ന താരിണി നീലഗിരി സ്വദേശിയാണ്. വിഷ്വല്‍ കമ്യൂണികേഷനില്‍ ബിരുദം നേടിയിട്ടുണ്ട്.
Keywords: Kalidas Jayaram getting married on Tarini Kalingarayar, Chennai, News, Kalidas Jayaram, Marriage, Modal, Tarini Kalingarayar, Social Media, Award, National.