എറണാകുളം തമ്മനത്ത് താമസക്കാരനായ ഡൊമിനിക് മാര്‍ടിനാണ് സംഭവത്തിന് പിന്നിലെ ഏക പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. അറസ്റ്റിലായ ഡൊമിനിക് മാര്‍ടിനെതിരെ യു എ പി എ ചുമത്തി വിശദ ചോദ്യംചെയ്യലിന് ശേഷമാണ് മാര്‍ടിനാണ് സ്‌ഫോടനം ആസൂത്രണം ചെയ്തതെന്ന് വൈകുന്നേരത്തോടെ പൊലീസ് സ്ഥിരീകരിച്ചത്. സ്‌ഫോടനം നടത്തിയതിന്റെ തെളിവുകളും മറ്റും പ്രതിയുടെ ഫോണില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. സഫോടന ദൃശ്യങ്ങളും ഫോണില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. കൃത്യം നടത്തുന്നതിനു പിന്നിലുള്ള കാരണമെന്തെന്ന് ഫേസ്ബുക് ലൈവിലൂടെ ഇയാള്‍ വെളിപ്പെടുത്തിയിരുന്നു.
അതിനിടെ കളമശ്ശേരിയില്‍ രണ്ടായിരത്തോളം പേര്‍ പങ്കെടുത്ത യഹോവ സാക്ഷികളുടെ വാര്‍ഷിക കണ്‍വെന്‍ഷനിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ മരണം രണ്ടായി. തൊടുപുഴ സ്വദേശി കുമാരി (53) ആണ് മരിച്ചത്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ് കളമശേരിയിലെ എറണാകുളം സര്‍കാര്‍ മെഡിക്കകല്‍ കോളജ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
ബോംബ് സ്‌ഫോടനത്തില്‍ രാവിലെ സംഭവ സ്ഥലത്തുവച്ചുതന്നെ ഒരു സ്ത്രീ മരിച്ചിരുന്നു. എന്നാല്‍ മരിച്ച വയോധികയെ തിരിച്ചറിഞ്ഞിട്ടില്ല. ആകെ 52 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ 12 വയസ്സുകാരന്‍ ഉള്‍പെടെ അഞ്ച് പേരുടെ സ്ഥിതി ഗുരുതരമാണ്. 90 ശതമാനം പരുക്കേറ്റ കുട്ടി വെന്റിലേറ്ററിലാണ്. 17 പേര്‍ ഐസിയുവില്‍ കഴിയുന്നു.
പരുക്കേറ്റവര്‍ മെഡികല്‍ കോളജിന് പുറമെ ആലുവ രാജഗിരി, കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി, കാക്കനാട് സണ്‍റൈസ് ആശുപത്രികളിലാണുള്ളത്.
Keywords: Kalamassery blast: UAPA charges against Dominic Martin, Kochi, News, Kalamassery Bast, Accidental Death, Injured, UAPA, Hospitalized, Accused, FB Post, Kerala News.